Categories: latest news

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായൊരു വേഷത്തിനാണ് ഇനി കാത്തിരിക്കേണ്ടത്. ഇടവേളയ്ക്ക് ശേഷം താരം മുഴുനീള ആക്ഷൻ ഹീറോയായി എത്തുന്ന പുതിയ ചിത്രമാണ് ‘രാക്ഷസ വേട്ട’. വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് കൊച്ചിയിൽ തുടക്കമായി.

തുടക്കം മുതൽ പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന തരത്തിലാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ദുരൂഹതകൾക്കൊപ്പം മികച്ച ആക്ഷൻ രംഗങ്ങൾക്കും ചിത്രത്തിൽ പ്രധാന്യമുണ്ടാകും.

സിദ്ദിഖിനൊപ്പം സുധി കോപ്പ, സാജു നവോദയ, കോട്ടയം രമേഷ്, സോഹൻ സീനുലാൽ, മല്ലിക സുകുമാരൻ, ജസീല പർവീൺ, രാജേഷ് കൊട്ടാരത്തിൽ, ഹരി, സുജിത് കോന്നി, സജു, പാർത്ഥസാരഥി, ശ്രീജു സോണി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഡിസ്‌ക്വയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജി അരുണാണ് ചിത്രം നിർമിക്കുന്നത്.

‘സ്വാമി അയ്യപ്പൻ’ എന്ന ചിത്രത്തിലൂടെ സംവിധായകനായി എത്തിയ വിഷ്ണു വെഞ്ഞാറമൂടിന്റെ പുതിയ സംവിധാന സംരംഭം കൂടിയാണ് ‘രാക്ഷസ വേട്ട’. ശ്യാം അരവിന്ദമാണ് തിരക്കഥ ഒരുക്കുന്നത്. ഷാനുവാണ് സംഗീതം, സൗരവ് ചെന്നൈ പശ്ചാത്തലസംഗീതം ഒരുക്കുന്നു.

അനില മൂര്‍ത്തി

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

38 minutes ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

7 hours ago

രേണുവിന്റെ ആരോഗ്യ നിലയെക്കുറിച്ച് തുറന്ന് പറഞ്ഞ് അച്ചന്‍ തങ്കച്ചന്‍

കാന്‍സര്‍ ബാധിതയായ രേണു സുധിയുടെ ആരോ?ഗ്യ സ്ഥിതി…

7 hours ago