Categories: Gossips

ബോക്‌സ്ഓഫീസ് തൂക്കി മലയാളത്തിന്റെ മോഹന്‍ലാല്‍; വാലിബന്റെ ആദ്യദിന കളക്ഷന്‍ പുറത്ത്

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന് ആദ്യദിനം മികച്ച കളക്ഷന്‍. റിലീസ് ദിനമായ ഇന്നലെ 5.50 കോടിയാണ് വാലിബന്‍ ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്നു വാരിക്കൂട്ടിയത്. പ്രീ-സെയിലില്‍ മൂന്നര കോടിക്ക് അടുത്ത് കളക്ട് ചെയ്തതിനാല്‍ ആദ്യദിനം ആറ് കോടി നേടുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ആദ്യ ഷോയ്ക്കു ശേഷം പുറത്തുവന്ന സമ്മിശ്ര പ്രതികരണങ്ങള്‍ സിനിമയുടെ കളക്ഷനേയും ബാധിച്ചു. രണ്ടാം ദിനമായ ഇന്ന് ഹോളിഡെ ആയതിനാല്‍ കളക്ഷന്‍ ഉയര്‍ന്നേക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ കരുതുന്നത്.

Malaikottai Vaaliban

അതേസമയം രണ്ടാം ഭാഗമുണ്ടാകുമെന്ന സൂചനകള്‍ നല്‍കിയാണ് മലൈക്കോട്ടൈ വാലിബന്‍ അവസാനിച്ചത്. വാലിബനും അയ്യനാര്‍ എന്ന കഥാപാത്രവും തമ്മിലുള്ള സംഘര്‍ഷമാണ് രണ്ടാം പകുതിയില്‍ ചിത്രത്തിന്റെ പ്രമേയമാകുക. സിനിമയുടെ എന്‍ഡ് കാര്‍ഡിലും രണ്ടാം ഭാഗത്തെ കുറിച്ച് എഴുതി കാണിക്കുന്നുണ്ട്.

ചിത്രത്തിനു രണ്ടാം ഭാഗമുണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകരും നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആദ്യ ഭാഗത്തിന്റെ തിയറ്റര്‍ വിജയത്തിനു ശേഷമായിരിക്കും രണ്ടാം ഭാഗത്തെ കുറിച്ച് കൂടുതല്‍ ഗൗരവമായി ആലോചിക്കുകയെന്നായിരുന്നു റിപ്പോര്‍ട്ട്. രണ്ട് ഭാഗങ്ങളിലായി പറയാനുള്ള കഥ വാലിബന് ഉണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

6 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

6 hours ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

6 hours ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

6 hours ago