Categories: latest news

സാനിയ മിര്‍സയുമായി ബന്ധം വേര്‍പ്പെടുത്തിയ ഷോയ്ബ് മാലിക്ക് പാക്കിസ്ഥാന്‍ നടിയെ വിവാഹം കഴിച്ചു

പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷോയ്ബ് മാലിക്കും ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും വേര്‍പിരിഞ്ഞു. പാക്കിസ്ഥാന്‍ സിനിമാ താരം സന ജാവേദുമായുള്ള വിവാഹത്തിന്റെ ചിത്രങ്ങള്‍ ഷോയ്ബ് മാലിക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. സാനിയയും മാലിക്കും വേര്‍പിരിഞ്ഞതായി നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ഇരുവരും ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിനിടയിലാണ് സനയുമായുള്ള വിവാഹത്തിന്റെ ചിത്രങ്ങള്‍ മാലിക്ക് പങ്കുവെച്ചത്.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ കൂടിയായ മാലിക്ക് സന ജാവേദുമായി അടുപ്പത്തിലാണെന്ന് നേരത്തെ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. സനയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മാലിക്ക് പങ്കുവെച്ച ചിത്രങ്ങളും വൈറലായിരുന്നു. ഷൂട്ടിങ് സെറ്റില്‍ വെച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോടും മേക്കപ്പ് ആര്‍ട്ടിസ്റ്റിനോടും മോശമായി പെരുമാറിയതിനു വിവാദങ്ങളില്‍ ഇടംപിടിച്ച സനയെ പിന്തുണച്ച് മാലിക്ക് രംഗത്തെത്തിയതും വലിയ വാര്‍ത്തയായിരുന്നു.

2010 ല്‍ ഹൈദരബാദില്‍ വെച്ചായിരുന്നു മാലിക്കിന്റേയും സാനിയയുടേയും വിവാഹം. 2018 ല്‍ ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് പിറന്നു. റെക്കോര്‍ഡുകള്‍ പ്രകാരം മാലിക്കിന്റെ മൂന്നാം വിവാഹമാണ് ഇപ്പോഴത്തേത്. സാനിയയെ വിവാഹം കഴിക്കുന്നതിനു മുന്‍പ് ആയേഷ സിദ്ദിഖിയെ മാലിക്ക് വിവാഹം കഴിച്ചതായി രേഖകളുണ്ട്. എന്നാല്‍ സാനിയയുമായുള്ള വിവാഹ സമയത്ത് മാലിക്ക് ഇക്കാര്യം നിഷേധിച്ചിരുന്നു.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

8 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

8 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

8 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

14 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

14 hours ago