Categories: Videos

സുരേഷ് ഗോപിയുടെ മകളുടെ കല്യാണം; മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വരെ പ്രവേശിപ്പിച്ചത് പാസ് നോക്കി ! (വീഡിയോ)

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിനു സാക്ഷിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൂപ്പര്‍ താരങ്ങളും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് ഇന്ന് രാവിലെ 8.45 നാണ് വിവാഹം നടന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിലും പരിസരങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.

മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ഖുശ്ബു തുടങ്ങി സൂപ്പര്‍താരങ്ങളെല്ലാം വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ നേരത്തെ എത്തി. ഷര്‍ട്ടും മുണ്ടും ധരിച്ചാണ് മലയാളികളുടെ പ്രിയതാരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും എത്തിയത്. വിവാഹ ചടങ്ങുകള്‍ നടന്ന ഓഡിറ്റോറിയത്തിലേക്ക് കനത്ത സുരക്ഷയിലാണ് സൂപ്പര്‍താരങ്ങളെ അടക്കം പ്രവേശിപ്പിച്ചത്.

ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് ഓഡിറ്റോറിയത്തില്‍ പ്രവേശിക്കാന്‍ പ്രത്യേക പാസ് ഉണ്ടായിരുന്നു. ഈ പാസ് പരിശോധിച്ച ശേഷം മാത്രമാണ് എല്ലാവരേയും ഓഡിറ്റോറിയത്തിലേക്ക് പ്രവേശിപ്പിച്ചത്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങള്‍ പോലും ഈ പാസ് കാണിച്ച ശേഷമാണ് അകത്തേക്ക് പ്രവേശിച്ചത്.

അനില മൂര്‍ത്തി

Recent Posts

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

11 hours ago

സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക

ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…

18 hours ago

ഷൂട്ടിംഗിനിടയില്‍ പൊട്ടിയത് ആയിരത്തിലധികം മുട്ട; ഹരിശ്രീ അശോകന്‍

മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…

18 hours ago