മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് റംബാന്‍. ചെമ്പന്‍ വിനോദിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. മാസ് ഗെറ്റപ്പിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുക. അതേസമയം റംബാനില്‍ മോഹന്‍ലാലിനൊപ്പം ജോജു ജോര്‍ജ്ജും ബിജു മേനോനും ഉണ്ടാകുമെന്ന് ചില ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ട്. അതില്‍ എന്തെങ്കിലും സത്യാവസ്ഥയുണ്ടോ?
നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിജു മേനോനും ജോജു ജോര്‍ജ്ജും റംബാന് വേണ്ടി ഡേറ്റ് നല്‍കിയിട്ടില്ല. ഇവര്‍ ചിത്രത്തില്‍ ഉണ്ടാകുമെന്ന കാര്യം അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിട്ടുമില്ല. സോനു സൂദ്, അര്‍ജുന്‍ അശോകന്‍, കൃഷ്ണ ശങ്കര്‍, കല്യാണി പണിക്കര്‍ എന്നിവരാണ് റംബാനില്‍ മറ്റ് ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്. ചെമ്പന്‍ വിനോദും ചിത്രത്തില്‍ നിര്‍ണായകമായ വേഷം അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഈ വര്‍ഷം അവസാനത്തോടെ റംബാന്‍ തിയറ്ററുകളിലെത്തിക്കാന്‍ ആലോചനയുണ്ട്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…