Jayaram and Mammootty
അബ്രഹാം ഓസ്ലറിലെ നിര്‍ണായക വേഷം ചെയ്യാന്‍ മമ്മൂട്ടി തയ്യാറായതിനു നന്ദി പറഞ്ഞ് നടന്‍ ജയറാം. തനിക്കുവേണ്ടി ഈ കഥാപാത്രം ചെയ്തു തന്നതിനു മമ്മൂട്ടി ഉമ്മ നല്‍കിയാണ് ജയറാം നന്ദി പ്രകാശിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘ മമ്മൂക്ക ഉമ്മ…! എനിക്കുവേണ്ടി വന്ന് ഈ ക്യാരക്ടര്‍ ചെയ്തു തന്നതിനു നന്ദി,’ ജയറാം പറഞ്ഞു. ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ഓസ്ലര്‍ ഇന്നലെയാണ് തിയറ്ററുകളിലെത്തിയത്. ആദ്യദിനം മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ത്രില്ലറിനും ഇമോഷണല്‍ ഡ്രാമയ്ക്കും തുല്യ പ്രാധാന്യമുള്ള ചിത്രത്തില്‍ മമ്മൂട്ടി നിര്‍ണായക വേഷം അവതരിപ്പിച്ചിട്ടുണ്ട്.
അരമണിക്കൂറോളം ദൈര്‍ഘ്യമുള്ള കഥാപാത്രത്തെയാണ് ഓസ്ലറില്‍ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി-ജയറാം കോംബിനേഷന്‍ സീനുകളും ചിത്രത്തിലുണ്ട്. ഏറെ കാലത്തിനു ശേഷമാണ് ഒരു ജയറാം സിനിമയ്ക്ക് മലയാളത്തില്‍ നിന്ന് ഇത്രയും സ്വീകാര്യത ലഭിക്കുന്നത്. ആദ്യദിനം മൂന്ന് കോടിയിലേറെ കേരളത്തില്‍ നിന്നു ചിത്രം കളക്ട് ചെയ്യുമെന്നാണ് പ്രാഥമിക കണക്കുകള്‍.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…