Categories: Videos

വീട്ടുകാരെ അസഭ്യം പറഞ്ഞു, വധഭീഷണി; ‘രാസ്ത’ സംവിധായകനെതിരെ ഉണ്ണി വ്‌ളോഗ്‌സ് പൊലീസില്‍ പരാതി നല്‍കി

സിനിമയ്ക്ക് നെഗറ്റീവ് റിവ്യു ചെയ്തതിന്റെ പേരില്‍ പ്രമുഖ യുട്യൂബര്‍ ഉണ്ണിക്കെതിരെ (ഉണ്ണി വ്‌ളോഗ്‌സ്) വധഭീഷണി. ജനുവരി അഞ്ചിന് തിയറ്ററുകളിലെത്തിയ ‘രാസ്ത’ എന്ന സിനിമയുടെ സംവിധായകന്‍ അനീഷ് അന്‍വര്‍ ആണ് തനിക്കെതിരെ ഫോണിലൂടെ വധഭീഷണി മുഴക്കിയതെന്ന് ഉണ്ണി യുട്യൂബ് വീഡിയോയില്‍ പറഞ്ഞു. അനീഷ് അന്‍വറിനെതിരെ താന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഉണ്ണി പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ സംവിധായകനാണ് അനീഷ് അന്‍വര്‍. മാതൃത്വത്തെ കുറിച്ച് കഥ പറഞ്ഞ സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന സിനിമയാണ് 2014 ലെ സംസ്ഥാന അവാര്‍ഡിനു അനീഷ് അന്‍വറെ അര്‍ഹനാക്കിയത്. അങ്ങനെയൊരു സംവിധായകന്‍ തന്റെ അമ്മയെ അടക്കം ആക്ഷേപിച്ചു സംസാരിച്ചെന്നും അതുകൊണ്ടാണ് കേസുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതെന്നും ഉണ്ണി പറഞ്ഞു. തന്നെ ജാതീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള അശ്ലീല വാക്കുകള്‍ അടക്കം അനീഷ് ഉപയോഗിച്ചെന്നും ഉണ്ണി ആരോപിച്ചു.

മുല്ലമൊട്ടും മുന്തിരിച്ചാറും, സക്കറിയയുടെ ഗര്‍ഭിണികള്‍, കുമ്പസാരം, ബഷീറിന്റെ പ്രേമലേഖനം, മൈ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്ത അനീഷ് അന്‍വറിന്റെ ഏറ്റവും പുതിയ ചിത്രമാണ് രാസ്ത. സര്‍ജാനോ ഖാലിദ്, അനഘ നാരായണന്‍, ആരാധ്യ ആന്‍, സുധീഷ്, ഇര്‍ഷാദ് അലി, ടി.ജി.രവി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

നിറവയറില്‍ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ.…

2 days ago

കിടിലന്‍ ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

2 days ago

അടിപൊളി ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി തിരുവോത്ത്.…

2 days ago

സ്‌റ്റൈലിഷ് പോസുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

2 days ago

സാരിയില്‍ അതിസുന്ദരിയായി സാനിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

സാരിയില്‍ അടിപൊളിയായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങല്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

3 days ago