Categories: latest news

പെണ്‍കുട്ടികളെ സഹസംവിധായകരായി ഒരിക്കലും നിര്‍ത്തില്ല, പിന്നെ ജയിലില്‍ കിടക്കേണ്ടിവരും: ജൂഡ് ആന്റണി

പ്രേക്ഷകര്‍ക്ക് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച പ്രിയ സംവിധായകനാണ് ജൂഡ് ആന്റണി. സഹ സംവിധായകനായാണ് ജൂഡ് തന്റെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. ക്രേസി ഗോപാലന്‍, മലര്‍വാടി ആര്‍ട്‌സ് ക്ലബ്, തട്ടത്തിന്‍ മറയത്ത് തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു.

2014ല്‍ ഓം ശാന്തി ഓശാന എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്ര ജൂഡ് സംവിധായകനായി. ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയില്‍ തന്റേതായൊരിടം കണ്ടെത്താന്‍ ജൂഡിന് സാധിച്ചിരുന്നു. ഒരു മുത്തശ്ശി ഗഥ, സാറാസ്, 2018 എന്നിവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍. 2018 എന്ന സിനിമയിലൂടെ വലിയ ഉയരം കീഴടക്കാനും ജൂഡിന് സാധിച്ചു.

ഇപ്പോള്‍ സ്ത്രീകളെ തന്റെ സഹസംവിധായകരായി നിര്‍ത്താത്തതിനെക്കുറിച്ച് പറയുകയാണ് ജൂഡ്. സിനിമകളില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ സ്ത്രീയാണോ പുരുഷനാണോ എന്ന് നോക്കാറില്ല. പക്ഷെ ചില സമയത്ത് അങ്ങനെ നോക്കേണ്ടി വരുന്നത് കൊണ്ടാണ് പേടിച്ച് മാറുന്നത്. ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായി ഒരു പെണ്‍കുട്ടിയെയും വെക്കാറില്ല. ഞാനെന്റെ അസിസ്റ്റന്റ് ഡയറക്ടറോടൊക്കെ ഭയങ്കര ദേഷ്യത്തില്‍ സംസാരിക്കും. ഏതെങ്കിലും സമയത്ത് അറിയാതെ പറഞ്ഞ് പോയാല്‍ മീടൂ എന്ന് പറഞ്ഞ് അവളൊരു പരാതി കൊടുത്താല്‍ പിന്നെ വര്‍ഷങ്ങളോളം ജയിലില്‍ കിടക്കണം എന്നാണ് ജൂഡ് പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

പിണക്കം മറന്ന് കൈകോര്‍ത്ത് ഹരീഷും ബാദുഷയും

തര്‍ക്കങ്ങളും പിണക്കങ്ങളും പറഞ്ഞ് പരിഹരിച്ച് ഒന്നായി എന്‍എം…

12 hours ago

വിജയിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ താരമായി തൃഷ

തെരഞ്ഞെടുപ്പില്‍ നേടിയ ചരിത്ര വിജയത്തിന് പിന്നാലെ തമിഴ്നാട്…

12 hours ago

ഹന്‍സികയുടെ ഫോട്ടോ ലീക്കില്‍ വലിയ വിവാദം

ഹന്‍സിക കൃഷ്ണയുടെ ഇന്‍സ്റ്റ?ഗ്രാം സബ്‌സ്‌ക്രിപ്ഷന്‍ കണ്ടന്റ് ലീക്കായത്…

2 days ago

ദുരനുഭവങ്ങള്‍ നേരിട്ടു; തുറന്ന് പറഞ്ഞ് സിമ്രാന്‍

ബോളിവുഡില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി…

2 days ago

ആലുവ മണപ്പുറത്ത് കുതിര സവാരി പഠിച്ച് മഞ്ജു വാര്യര്‍

കൊച്ചി: ആലുവ ശിവരാത്രി മണപ്പുറത്ത് കുതിര സവാരി…

2 days ago

22 കാരിയുടെ അമ്മയാകാന്‍ ക്ഷണം; അനുഭവം പറഞ്ഞ് ജ്യോതി കൃഷ്ണ

കഴിഞ്ഞ കുറച്ചുനാളുകളായി താന്‍ എന്തുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍…

2 days ago