Mammootty as Kunjali
മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ ചെയ്യാന്‍ തീരുമാനിച്ച കുഞ്ഞാലി മരയ്ക്കാര്‍ വീണ്ടും ആലോചനയില്‍. മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിച്ച മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്ത ശേഷം മമ്മൂട്ടിയെ നായകനാക്കിയുള്ള കുഞ്ഞാലിമരയ്ക്കാര്‍ സന്തോഷ് ശിവന്‍ ഉപേക്ഷിച്ചതാണ്. എന്നാല്‍ ഈ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
ടി.പി.രാജീവനും ശങ്കര്‍ രാമകൃഷ്ണനും എഴുതിയ തിരക്കഥയാണ് സന്തോഷ് ശിവന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. ഈ സിനിമയുടെ പ്രഖ്യാപനമാണ് ആദ്യം നടന്നതും. എന്നാല്‍ തൊട്ടുപിന്നാലെ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രഖ്യാപിക്കുകയും അതിന്റെ വര്‍ക്കുകള്‍ ആരംഭിക്കുകയും ചെയ്തു. ഇതോടെ സന്തോഷ് ശിവന്‍ കുഞ്ഞാലി മരയ്ക്കാറില്‍ നിന്ന് പിന്‍വലിയുകയായിരുന്നു.
മുഹമ്മദ് അലി മരയ്ക്കാര്‍ എന്ന നാലാമത്തെ നാവിക പടത്തലവന്റെ കഥ സിനിമയാക്കാനാണ് ടി.പി.രാജീവന്‍, ശങ്കര്‍ രാമകൃഷ്ണന്‍, സന്തോഷ് ശിവന്‍ എന്നിവര്‍ ചേര്‍ന്ന് തീരുമാനിച്ചിരുന്നത്. മമ്മൂട്ടിയെ നായകനാക്കിയുള്ള മരയ്ക്കാര്‍ ചെയ്യാന്‍ ഇപ്പോഴും താല്‍പര്യമുണ്ടെന്നാണ് നിര്‍മാതാവ് ഷാജി നടേശന്റെ നിലപാട്. ഇതിനായി അണിയറ പ്രവര്‍ത്തകര്‍ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മമ്മൂട്ടിയുടെ ഭാഗത്തുനിന്ന് ഇതുവരെ അനുകൂല മറുപടി ലഭിച്ചിട്ടില്ല.
സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…