തെന്നിന്ത്യയിൽ വലിയ ആരാധക പിന്തുണയുള്ള നായക നടന്മാരിൽ ഒരാളാണ് ദളപതി വിജയ്. പ്രത്യേകിച്ച് കേരളത്തിലും തമിഴ്നാട്ടിലും. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ഏറ്റവും ഒടുവിൽ റിലീസായ ലിയോയും ബോക്സ് ഓഫീസിൽ ഹിറ്റടിച്ചിരിക്കുകയാണ്. തൊട്ടുപിന്നാലെ ആരാധകരെ ആവേശത്തിലാക്കുകയാണ് പ്രഭുദേവയുടെ വാക്കുകൾ. പിതാവിന് പിന്നാലെ വിജയുടെ മകന്‍ ജെയ്‌സണ്‍ സഞ്ജയും സിനിമയിലേക്ക് തന്നെ ചുവടുറപ്പിക്കാനുള്ള തീരുമാനത്തിലാണ്.
സംവിധായകനാകാനാണ് ജെയ്സന് താൽപര്യം. കന്നട സിനിമയില്‍ നിന്നും സംവിധാനം പഠിച്ച ജെയ്‌സണ്‍ വൈകാതെ തന്റെ സിനിമ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി പ്രശസ്ത നിര്‍മാണ കമ്പനിയായ ലെയ്ക്കയുമായി ബന്ധം സ്ഥാപിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. ഇത് ശരിവെക്കുകയാണ് നടനും നര്‍ത്തകനും കൊറിയോഗ്രാഫറുമൊക്കെയായ പ്രഭുദേവ.
‘ജെയ്‌സണ്‍ സഞ്ജയ് ഇപ്പോള്‍ ഒരു സിനിമ ചെയ്യാന്‍ പോവുകയാണ്. വിജയിയെ വെച്ച് ഞാനൊരു സിനിമ സംവിധാനം ചെയ്തു. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ സംവിധാനം ചെയ്യുകയാണ്. ജീവിതം എങ്ങനെ മാറുന്നുവെന്ന് നോക്കൂ. ഞാന്‍ വളരെ സന്തോഷവാനാണ്, അവന്റെ അച്ഛന്‍ വിജയ് എത്ര സന്തോഷവാനായിരിക്കുമെന്ന് നോക്കൂ’, പ്രഭുദേവ പറഞ്ഞു.
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…