Categories: Gossips

ആരാധകര്‍ കാത്തിരിക്കുന്ന പോലെ ടര്‍ബോ ഒരു ഇടിപ്പടം തന്നെ ! സൂചന നല്‍കി മമ്മൂട്ടി

മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടര്‍ബോ’ എന്ന ചിത്രത്തിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ജിയോ ബേബി ചിത്രം ‘കാതല്‍’ ആണ് താരത്തിന്റേതായി ഉടന്‍ തിയറ്ററുകളിലെത്തുന്ന സിനിമ. നവംബര്‍ 23 വ്യാഴാഴ്ചയാണ് കാതലിന്റെ റിലീസ്. സിനിമയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി നടന്ന പ്രസ് മീറ്റില്‍ ടര്‍ബോയെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മമ്മൂട്ടി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ടര്‍ബോ ഒരു ഇടിയോടിടി സിനിമയായിരിക്കുമെന്നാണ് മമ്മൂട്ടിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ‘ടര്‍ബോ ഒരു ഇടിയോടിടി സിനിമയായിരിക്കുമോ?’ എന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ‘ഏതാ വേണ്ടത്’ എന്നായിരുന്നു മമ്മൂട്ടിയുടെ മറുചോദ്യം. ‘ഇടിയോടിടി’ സിനിമ വേണമെന്ന് മാധ്യമപ്രവര്‍ത്തകനും പറഞ്ഞു. ‘ആ അത് തന്നെ തരാം’ എന്ന് മമ്മൂട്ടിയും മറുപടി കൊടുത്തു. പക്കാ ആക്ഷന്‍ ചിത്രമായിരിക്കും ‘ടര്‍ബോ’ എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ടര്‍ബോ. 2024 ല്‍ ചിത്രം റിലീസ് ചെയ്യും. ടര്‍ബോ ആക്ഷന്‍ എന്റര്‍ടെയ്നറായിരിക്കുമെന്ന് തിരക്കഥാകൃത്ത് മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞിരുന്നു.

അനില മൂര്‍ത്തി

Recent Posts

ഗംഭീര ലുക്കുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

16 hours ago

വിവാദങ്ങള്‍ക്ക് മറുപടിയുമായി തൃഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തൃഷ. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

സാരിയില്‍ മനോഹരിയായി പ്രിയാ മണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

പിഴയാണെന്ന് പറഞ്ഞത് വേദനിപ്പിച്ചു

മിനി സ്‌ക്രീന്‍ ആങ്കറിങിന് വേറെ തന്നെ ഒരു…

2 days ago

അധിക്ഷേപ കമന്റിന് മറുപടിയുമായി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

2 days ago

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

3 days ago