Categories: latest news

ലിയോയ്ക്ക് 120 കോടി! വിജയ് ഏറ്റവുംകൂടുതല്‍ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയില്‍

വിജയ് ആരാധകര്‍ ഏറെ കാത്തിരുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോ ഈ മാസം പത്തൊന്‍പതിന് തിയറ്ററുകളിലെത്തും. വിജയ്- തൃഷ ജോഡികള്‍ ഒന്നിക്കുന്ന ആക്ഷന്‍ സിനിമ തിയറ്ററുകളെ ഇളക്കിമറിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ വിജയുടെ പ്രതിഫലം സംബന്ധിച്ച വാര്‍ത്തകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം.

300 കോടി ബജറ്റില്‍ എസ് എസ് ലളിത് കുമാറും ജഗദീഷ് പളനിസ്വാമിയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ലിയോയില്‍ ദളപതി വിജയുടെ പ്രതിഫലം 120 കോടിയാണെന്നാണ് പുറത്ത് വരുന്ന് വിവരങ്ങള്‍. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ വിജയും സ്ഥാനം പിടിക്കും. തമിഴില്‍ വിജയിയെക്കാള്‍ പ്രതിഫലം വാങ്ങുന്നത് രജനികാന്താണ്. 200 കോടിയാണ് ജയിലര്‍ എന്ന ചിത്രത്തില്‍ രജനികാന്തിന് ലഭിച്ച പ്രതിഫലം.

വിജയുടെ ആദ്യ ചിത്രമായ വെട്രിയില്‍ അഞ്ഞൂര്‍ രൂപയായിരുന്നു പ്രതിഫലം. ബാലതാരമായി സിനിമയിലെത്തിയ വിജയ് ഇന്ന് തമിഴകത്തിന്റെ ദളപതിയാണ്. തന്നെ ആരാധിക്കുന്ന ജനങ്ങള്‍ക്കുവേണ്ടിയാണ് സിനിമകള്‍ ചെയ്യുന്നത് എന്ന് താരം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ തിയേറ്ററിക് സിനിമകള്‍ മാത്രമാണ് വിജയ് സെലക്ട് ചെയ്യാറുള്ളു. ഏറ്റവും ഒടുവില്‍ ചെയ്ത സിനിമകളില്‍ 100 കോടിയായിരുന്നു താരത്തിന്റെ പ്രതിഫലം.

അനില മൂര്‍ത്തി

Recent Posts

ചെരുപ്പില്ലാത്ത ആ പഴയ വില്ലനെ ഓർമ്മയുണ്ടോ? ഫ്ലാഷ്ബാക്ക് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ!

തിയേറ്ററുകളിൽ ചിരിപ്പൂരം തീർത്ത് മുന്നേറുന്ന ഗിരീഷ് എ.ഡി.…

2 hours ago

അമ്മയെപ്പോലെ മകൾ’; കാവ്യ മാധവന്റെ പഴയകാല ലുക്കിൽ മഹാലക്ഷ്മി, സോഷ്യൽ മീഡിയയിൽ വൈറലായി പുതിയ ചിത്രങ്ങൾ!

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായ ദിലീപിന്റെയും കാവ്യ മാധവന്റെയും…

2 hours ago

‘നിനക്ക് എയ്ഡ്സ് ഉണ്ടോ?’ മുൻ കാമുകൻ ചോദിച്ച ചോദ്യം; ട്രോമ തുറന്നുപറഞ്ഞ് ഗായത്രി സുരേഷ്

പ്രേക്ഷകരെ ഒന്നടങ്കം ഈറനണിയിച്ച നിമിഷങ്ങൾക്കായിരുന്നു കഴിഞ്ഞ ദിവസം…

3 hours ago

കുട്ടികള്‍ വേണ്ട, ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വയ്യ: വരലക്ഷ്മി ശരത്കുമാര്‍

വിവാഹശേഷം ദമ്പതികള്‍ നിര്‍ബന്ധമായും കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന…

11 hours ago

തന്റെ മാറ്റതിന് പിന്നിലെ കാരണം പറഞ്ഞ് ഖുശ്ബു

ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയുടെ തിളങ്ങുന്ന…

11 hours ago

ആന്റി സ്റ്റേജും കഴിയാറായി’; പരിഹാസ കമന്റിന് മറുപടി നല്‍കി നവ്യ നായര്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. വിവാഹ…

11 hours ago