Categories: latest news

തന്റെ മാറ്റതിന് പിന്നിലെ കാരണം പറഞ്ഞ് ഖുശ്ബു

ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയുടെ തിളങ്ങുന്ന താരറാണിയായി മാറിയ നടിയാണ് ഖുശ്ബു സുന്ദര്‍. എണ്‍പതുകളില്‍ ‘തോടിസി ബേവഫായി’ എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് എത്തിയ ഖുശ്ബു, അമിതാഭ് ബച്ചനൊപ്പം ‘നസീബ്’, ‘ലാവരിസ്’, ‘കാലിയ’ തുടങ്ങിയ ബോളിവുഡ് ഹിറ്റുകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പിന്നീട് ‘കലിയുഗ പാണ്ഡവലു’ എന്ന തെലുങ്ക് ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചതോടെ തെന്നിന്ത്യന്‍ സിനിമയില്‍ ഖുശ്ബു തരംഗമായി. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി അഭ്രപാളിയില്‍ നിറഞ്ഞുനില്‍ക്കുന്ന ഖുശ്ബു ഇപ്പോള്‍ ആരാധകരെ അമ്പരപ്പിക്കുന്നത് തന്റെ വിസ്മയിപ്പിക്കുന്ന ശാരീരിക മാറ്റത്തിലൂടെയാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് 40 കിലോഗ്രാമാണ് ഖുശ്ബു കുറച്ചത്. പഴയ ലുക്കില്‍ നിന്നും തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധത്തിലുള്ള ഈ വമ്പന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സോഷ്യല്‍ മീഡിയയിലടക്കം വലിയ ചര്‍ച്ചയായിക്കഴിഞ്ഞു.

2021-ലാണ് ഖുശ്ബു തന്റെ ശരീരഭാരം കുറയ്ക്കാനുള്ള യാത്ര ആരംഭിക്കുന്നത്. എന്നാല്‍ അത് ബാഹ്യസൗന്ദര്യത്തിന് വേണ്ടിയുള്ള തീരുമാനമായിരുന്നില്ല. നടിയുടെ ജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന ഭാരമായ 98.6 കിലോഗ്രാമില്‍ എത്തിയപ്പോള്‍ സിനിമ ചിത്രീകരണങ്ങള്‍ക്കിടെ സംഭവിച്ച പഴയ പരിക്കുകള്‍ മൂലം കടുത്ത കാല്‍മുട്ട് വേദന വേട്ടയാടാന്‍ തുടങ്ങി. വീടുകളിലെ പടികള്‍ കയറുന്നതും സാധാരണ നടത്തവുമെല്ലാം വേദനാജനകമായതോടെയാണ് ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദ്ദേശപ്രകാരം ഭാരം കുറയ്ക്കാന്‍ ഖുശ്ബു തീരുമാനിച്ചത്.

പെട്ടെന്ന് ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന കുറുക്കുവഴികളോ ക്രാഷ് ഡയറ്റുകളോ തിരഞ്ഞെടുക്കാതെ, ദീര്‍ഘകാലം നിലനില്‍ക്കുന്ന ജീവിതശൈലീ മാറ്റങ്ങളിലൂടെയാണ് അഞ്ച് വര്‍ഷം കൊണ്ട് ഖുശ്ബു 40 കിലോ കുറച്ചെടുത്തത്.

ശരീരഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി നടത്തിയ വൈദ്യപരിശോധനകളിലാണ് തനിക്ക് ഗ്ലൂട്ടന്‍ അലര്‍ജിയുണ്ടെന്ന് ഖുശ്ബു തിരിച്ചറിയുന്നത്. തുടര്‍ന്ന് ചപ്പാത്തി, മൈദ അധിഷ്ഠിത പലഹാരങ്ങള്‍, സംസ്‌കരിച്ച ബേക്കറി പലഹാരങ്ങള്‍ എന്നിവ ഭക്ഷണക്രമത്തില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കി. തവിട് കളയാത്ത ധാന്യങ്ങള്‍, പോഷകസമൃദ്ധമായ പച്ചക്കറികള്‍, ആവശ്യത്തിന് പ്രോട്ടീന്‍ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ട് സമീകൃതമായ ഒരു ഭക്ഷണരീതിയാണ് ഖുശ്ബു പതിവാക്കിയത്. പട്ടിണി കിടക്കുകയല്ല, പകരം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കാനാണ് ഖുശ്ബു ശ്രദ്ധിച്ചത്.

ജിമ്മിലെ കഠിന വ്യായാമമുറകള്‍ക്ക് മുന്‍ഗണന നല്‍കുന്നതിന് പകരം ശരീരത്തിന് ആയാസം നല്‍കാത്ത ലളിതമായ ശീലങ്ങളാണ് ഖുശ്ബു സ്വീകരിച്ചത്. ദിവസേനയുള്ള ചിട്ടയായ നടത്തം ദിനചര്യയുടെ ഭാഗമാക്കി. ശരീരത്തിന്റെ വഴക്കവും മാനസികാരോഗ്യവും വീണ്ടെടുക്കാന്‍ യോഗയെ കൂട്ടുപിടിച്ചു. ഒപ്പം പേശികള്‍ക്ക് ബലം നല്‍കുന്ന സ്‌ട്രെങ്ത് ട്രെയിനിംഗും പതിവാക്കിയതോടെ കാല്‍മുട്ട് വേദന പൂര്‍ണ്ണമായും മാറുകയും സ്റ്റാമിന ഇരട്ടിയാവുകയും ചെയ്തു.

ശരീരഭാരം കുറയ്ക്കുക എന്നതിനേക്കാള്‍ ആരോഗ്യം സംരക്ഷിക്കുക എന്ന ചിന്തയോടെ തുടങ്ങിയ ആ യാത്ര ഇന്ന് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍, അച്ചടക്കവും ക്ഷമയുമുണ്ടെങ്കില്‍ ആര്‍ക്കും സ്വന്തമാക്കാന്‍ കഴിയുന്ന വലിയൊരു പ്രചോദനമായി മാറിയിരിക്കുകയാണ് ഖുശ്ബുവിന്റെ ജീവിതം.

ജോയൽ മാത്യൂസ്

Recent Posts

കുട്ടികള്‍ വേണ്ട, ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വയ്യ: വരലക്ഷ്മി ശരത്കുമാര്‍

വിവാഹശേഷം ദമ്പതികള്‍ നിര്‍ബന്ധമായും കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന…

54 minutes ago

ആന്റി സ്റ്റേജും കഴിയാറായി’; പരിഹാസ കമന്റിന് മറുപടി നല്‍കി നവ്യ നായര്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. വിവാഹ…

1 hour ago

അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക…

1 hour ago

വള്‍ഗര്‍ സീന്‍ ചെയ്യില്ലെന്ന് ഞാന്‍ പറഞ്ഞു, ഷൂട്ട് നിര്‍ത്തിവച്ചു: നിവിന്‍ പോളി

വള്‍ഗര്‍ രംഗങ്ങളും താന്‍ കംഫര്‍ട്ടബിള്‍ അല്ലാത്ത രംഗങ്ങളും…

1 hour ago

ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി; അഞ്ജു ജോസഫ്

കഴിഞ്ഞ ദിവസങ്ങളില്‍ കടന്നു പോയ മാനസിക പ്രയാസങ്ങളെക്കുറിച്ച്…

1 hour ago