Dileesh Pothen
പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന സംവിധായകനാണ് ദിലീഷ് പോത്തൻ. അദ്ദേഹത്തിന്റെ സിനിമകൾ എത്ര തവണ കണ്ടാലും, ആദ്യ കാഴ്ചയിൽ നമ്മുടെ കണ്ണിൽപ്പെടാതെ പോയ പല രഹസ്യങ്ങളും പിന്നീട് കണ്ടെത്താറുണ്ട്. ഇപ്പോഴിതാ, 2021-ൽ പുറത്തിറങ്ങിയ ഫഹദ് ഫാസിൽ ചിത്രം ‘ജോജി’യിലെ ഒരു ചെറിയ സീനിൽ അദ്ദേഹം ഒളിപ്പിച്ചുവെച്ച അത്തരമൊരു ‘പോത്തേട്ടൻ ബ്രില്ല്യൻസ്’ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
സിനിമയിൽ അപ്പച്ചന്റെ ശവസംസ്കാര ചടങ്ങുകളോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിനായി മകൻ ജോമോൻ (ബാബുരാജ്) ഒരാളെ കൊണ്ടുവരുന്ന രംഗമാണ് ആരാധകർ ഇപ്പോൾ വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്. പടക്കപ്പെട്ടിയുമായി അവിടെ ഇരിക്കുന്ന ആ വ്യക്തിയുടെ വലതുകൈ ഒന്ന് സൂക്ഷിച്ചു നോക്കിയാൽ, അദ്ദേഹത്തിന് കൈപ്പത്തി നഷ്ടപ്പെട്ടിരിക്കുന്നത് കാണാം. പടക്കം പൊട്ടിക്കുന്ന ജോലി ചെയ്യുന്ന ഒരാൾക്ക് മുമ്പ് അപകടത്തിൽ കൈ നഷ്ടപ്പെട്ടതാകാം എന്ന യാഥാർത്ഥ്യത്തിലേക്കാണ് സംവിധായകൻ യാതൊരു ഡയലോഗുകളും ഇല്ലാതെ പ്രേക്ഷകരെ കൊണ്ടുപോകുന്നത്.
അപകടം സംഭവിച്ച് കൈ നഷ്ടപ്പെട്ടിട്ടും, ജീവിതമാർഗ്ഗത്തിനായി അതേ അപകടകരമായ ജോലിയിൽ തന്നെ തുടരേണ്ടി വരുന്ന സാധാരണക്കാരുടെ നിസ്സഹായാവസ്ഥയും ഈ ചെറിയ സീനിലൂടെ സംവിധായകൻ വരച്ചുകാട്ടുന്നു.
മലയാള സിനിമയിലെ യുവതാരങ്ങളും അണിയറപ്രവർത്തകരും സാമൂഹിക പ്രതിബദ്ധതയുടെ…
മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധേയയായ നടി മുക്ത…
തമിഴ് സൂപ്പർതാരം സൂര്യയും സംവിധായകൻ ആർ.ജെ. ബാലാജിയും…
പഹൽഗാം ഭീകരാക്രമണവും തുടർന്നുണ്ടായ 'ഓപ്പറേഷൻ സിന്ദൂറും' പ്രമേയമാക്കി…
മലയാള സിനിമയിൽ 47 വർഷങ്ങൾ പിന്നിട്ടിട്ടും അർഹമായ…
അഭിനയത്തോടൊപ്പം കുടുംബജീവിതത്തിനും താന്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്നും ഭര്‍ത്താവിന്റെ…