Categories: latest news

കുട്ടികള്‍ വേണ്ട, ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വയ്യ: വരലക്ഷ്മി ശരത്കുമാര്‍

വിവാഹശേഷം ദമ്പതികള്‍ നിര്‍ബന്ധമായും കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന സമൂഹത്തിന്റെ പരമ്പരാഗത സങ്കല്‍പ്പങ്ങളെ തിരുത്തിക്കുറിക്കുകയാണ് നടി വരലക്ഷ്മി ശരത്കുമാര്‍. ഒരു കുഞ്ഞിന് ജന്മം നല്‍കുന്നതിനേക്കാള്‍ പ്രധാനം അതിന് ആവശ്യമായ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മാതാപിതാക്കള്‍ തയ്യാറാണോ എന്ന് സ്വയം വിലയിരുത്തലാണെന്നും, അതിന് തയ്യാറല്ലെങ്കില്‍ കുട്ടികള്‍ വേണ്ടെന്ന് വെക്കുന്നത് തന്നെ ഒരു നല്ല രക്ഷാകര്‍തൃ തീരുമാനമാണെന്നും വരലക്ഷ്മി പറയുന്നു.

2024-ല്‍ മുംബൈ ആസ്ഥാനമായുള്ള ബിസിനസുകാരനും ആര്‍ട്ട് ഗാലറിസ്റ്റുമായ നിക്കോളായ് സച്ച്‌ദേവിനെ വിവാഹം കഴിച്ച വരലക്ഷ്മി, ബിഹൈന്‍ഡ്വുഡ്സ് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കുടുംബജീവിതത്തെക്കുറിച്ചും രക്ഷാകര്‍തൃത്വത്തെക്കുറിച്ചുമുള്ള തന്റെ നിലപാടുകള്‍ തുറന്നുപറഞ്ഞത്.

കുട്ടികളുണ്ടാകാന്‍ ശാരീരികമായ എന്തെങ്കിലും തടസ്സങ്ങള്‍ ഉള്ളതുകൊണ്ടല്ല തങ്ങള്‍ ഈ തീരുമാനമെടുത്തതെന്ന് വരലക്ഷ്മി അടിവരയിട്ടു പറയുന്നു. തനിക്കും ഭര്‍ത്താവിനും ഈ വിഷയത്തില്‍ ഒരേ കാഴ്ചപ്പാടാണുള്ളത്.

‘കുട്ടികളുണ്ടാകാന്‍ വ്യക്തിപരമായി എനിക്ക് താല്‍പ്പര്യമില്ലെന്ന് ഞാന്‍ മുന്‍പേ വ്യക്തമാക്കിയതാണ്. അത് എനിക്ക് കുട്ടികള്‍ ഉണ്ടാകാന്‍ കഴിയില്ല എന്നതുകൊണ്ടല്ല, മറിച്ച് കുട്ടികള്‍ വേണ്ട എന്ന് ഞാന്‍ ആഗ്രഹിക്കുന്നത് കൊണ്ടാണ്. എനിക്ക് കുട്ടികള്‍ വേണ്ട എന്നത് വളരെ കൃത്യവും വ്യക്തവുമായ എന്റെ തെരഞ്ഞെടുപ്പാണ്. എന്റെ ഭര്‍ത്താവ് നിക്കോളായ്ക്കും കുട്ടികള്‍ വേണ്ടെന്ന ചിന്ത തന്നെയാണ്.’ – വരലക്ഷ്മി പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

തന്റെ മാറ്റതിന് പിന്നിലെ കാരണം പറഞ്ഞ് ഖുശ്ബു

ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയുടെ തിളങ്ങുന്ന…

58 minutes ago

ആന്റി സ്റ്റേജും കഴിയാറായി’; പരിഹാസ കമന്റിന് മറുപടി നല്‍കി നവ്യ നായര്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. വിവാഹ…

1 hour ago

അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക…

1 hour ago

വള്‍ഗര്‍ സീന്‍ ചെയ്യില്ലെന്ന് ഞാന്‍ പറഞ്ഞു, ഷൂട്ട് നിര്‍ത്തിവച്ചു: നിവിന്‍ പോളി

വള്‍ഗര്‍ രംഗങ്ങളും താന്‍ കംഫര്‍ട്ടബിള്‍ അല്ലാത്ത രംഗങ്ങളും…

1 hour ago

ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി; അഞ്ജു ജോസഫ്

കഴിഞ്ഞ ദിവസങ്ങളില്‍ കടന്നു പോയ മാനസിക പ്രയാസങ്ങളെക്കുറിച്ച്…

1 hour ago