Categories: latest news

ഷൂട്ടിങ്ങിനിടയില്‍ വിജയിയുടെ കവിളില്‍ ആഞ്ഞടിച്ച് സഹനടി

തൊണ്ണൂറുകളിലെ തമിഴ് സിനിമാ ആസ്വാദകര്‍ക്ക് സുപരിചിതമായ പേരും മുഖവുമാണ് നടി സംഘവിയുടേത്. 1993ല്‍ പുറത്തിറങ്ങിയ അമരാവതി എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. 22 വര്‍ഷത്തെ അഭിനയജീവിതത്തിനിടയില്‍ 95ല്‍ അധികം ചലച്ചിത്രങ്ങളില്‍ താരം അഭിനയിച്ചു. നടിയും മോഡലുമായ സംഘവി തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. 

സംഘവിയുടെ ആദ്യ സിനിമ തന്നെ തല അജിത്തിന്റെ നായികയായിട്ടായിരുന്നു. സംഘവിയുടെ സിനിമകളെ കുറിച്ച് സംസാരിക്കുമ്പോള്‍ ആരാധകര്‍ ആദ്യം എടുത്ത് പറയുന്ന സിനിമാ പേരും അമരാവതിയാണ്. തമിഴ് സിനിമയില്‍ താരം ചുവടുറപ്പിച്ച് തുടങ്ങിയതെ ഉണ്ടായിരുന്നുള്ളു. ആദ്യ സിനിമ അജിത്തിനൊപ്പമാണെങ്കില്‍ രണ്ടാമത്തെ സിനിമ സാക്ഷാല്‍ ദളപതി വിജയ്‌ക്കൊപ്പമായിരുന്നു.

ദളപതി വിജയ്ക്കൊപ്പം വിഷ്ണു, കോയമ്പത്തൂര്‍ മാപ്പിളൈ, നിലവേ വാ തുടങ്ങിയ ചിത്രങ്ങളില്‍ അമിതമായ റൊമാന്റിക് രംഗങ്ങള്‍ ചെയ്തും അക്കാലത്ത് സംഘവി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ കോയമ്പത്തൂര്‍ മാപ്പിളൈ ഷൂട്ടിങ് ലൊക്കേഷനില്‍ നടന്ന രസകരമായ ഒരു സംഭവം സംഘവി പങ്കുവെച്ചു. 

‘കോയമ്പത്തൂര്‍ മാപ്പിളൈ എന്ന സിനിമയിലെ ഒരു പാട്ട് സീനിന്റെ 

ഷൂട്ടിങിനിടയില്‍ വിജയ് സാരി വലിച്ച് ഊരിയപ്പോള്‍ ഞാന്‍ കവിളത്ത് അടിക്കുന്ന രംഗമുണ്ട്. അടിക്ക് അല്‍പം ശക്തി കൂടിപ്പോയി. ആ രംഗം കഴിഞ്ഞ് വിജയ് പറഞ്ഞത് കവിളില്‍ അടികിട്ടിയാല്‍ ചെവിയില്‍ നിന്നും ശബ്ദം വരുമെന്ന് കേട്ടിട്ടുണ്ട്. അത് ഞാനിപ്പോള്‍ അനുഭവിച്ചുവെന്നാണ്.’ സംഘവി പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

ഓണത്തെ വരവേൽക്കാൻ ഒരുങ്ങി കാവ്യ മാധവൻ

ഓണത്തെ വരവേൽക്കാൻ ഒരുങ്ങി നടി കാവ്യ മാധവൻ.ഓഫ്-വൈറ്റ്…

5 minutes ago

‘കല്യാണി’ ട്രെൻഡിൽ റീലുമായി വർഷ; വീഡിയോ

ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന 'കല്യാണി' കോൺസെപ്റ്റിനെ ആസ്പദമാക്കി…

12 minutes ago

ഓണം കളറാക്കാന്‍ പൂര്‍ണിമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്.…

18 hours ago

ഇടുപ്പിലെ ടെന്‍ഡന്‍ വേര്‍പെട്ടു, അപകടത്തെക്കുറിച്ച് രശ്മിക

ചിത്രീകരണത്തിനിടെ നടി രശ്മിക മന്ദാനയ്ക്ക് പരുക്കേറ്റ വാര്‍ത്ത…

18 hours ago

70 പേര്‍ക്ക് ഒരു ബാത്ത് റൂം; ജയില്‍ ദിനങ്ങള്‍ ഓര്‍ത്ത് സല്‍മാന്‍ ഖാന്‍

വിവാദങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത ജീവിതമാണ് സല്‍മാന്‍ ഖാന്റേത്.…

18 hours ago

പേടിച്ച് പുറത്തിറങ്ങാതായി; സായ് പല്ലവി പറയുന്നു

സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാമായണ.…

18 hours ago