Categories: Gossips

അനുപമ പരമേശ്വരൻ വിവാഹിതയാകുന്നു! വാർത്തകളോട് പ്രതികരിച്ച് താരത്തിന്റെ കുടുബം

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ സിനിമ ലോകത്ത് തന്റെ വരവറിയിച്ച താരമാണ് അനുപമ പരമേശ്വരൻ. ഒരുപിടി മലയാള ചിത്രങ്ങളുടെകൂടെ ഭാഗമായെങ്കിലും തമിഴിലും തെലുങ്കിലുമാണ് അനുപമ പരമേശ്വരൻ. തെലുങ്കിൽ പുതിയ തലങ്ങൾ സൃഷ്ടിക്കുകയാണ് താരം. അതിനിടയിലാണ് വ്യക്തിജീവിതവുമായി ബന്ധപ്പെടുത്തി ചില വാർത്തകൾ തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇത് താരത്തിന്റെ പ്രണയ ജീവിതവും വിവാഹവുമായി ബന്ധപ്പെടുത്തിയായിരുന്നു. 

അനുപമ പരമേശ്വരനും നടൻ രാം പൊത്തിനേനിയും വിവാഹിതരാകാൻ പോകുന്നുവെന്ന് ആയിരുന്നു തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നത്. അതേസമയം വാർത്ത വ്യാജമാണെന്ന് പറഞ്ഞ് അനുപമയുടെ അമ്മ തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. അനുപമയും രാം പൊത്തിനേനിയും പ്രണയത്തിലാണെന്നും വിവാഹിതരാകാൻ വേണ്ടി ഇരുവരും കുടുംബത്തിന്റെ അനുമതി തേടുകയാണ് എന്നുമാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തത്. ഇത്തരം വാർത്തകൾ തീർത്തും വ്യാജമാണെന്നാണ് അനുപമ പരമേശ്വരന്റെ അമ്മ സുനിത പ്രതികരിച്ചിരിക്കുന്നത്. 

അനുപമയുമായി ചേർത്ത് മുൻപും പല വാർത്തകളും ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. അനുപമയും ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയും വിവാഹം കഴിക്കാനൊരുങ്ങുന്നു എന്നതായിരുന്നു ഇതിൽ പ്രധാനം. ഇതിനോടും അനുപമയുടെ അമ്മ പ്രതികരിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് അനുപമ. തന്റെ സ്‌റ്റൈലിഷ് ആന്റ് ഗ്ലാമറസ് ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്. 1996 ഫെബ്രുവരി 18 നാണ് അനുപമയുടെ ജനനം. താരത്തിനു ഇപ്പോള്‍ 26 വയസ്സുണ്ട്. 

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

1 hour ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

1 hour ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

1 hour ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

7 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

7 hours ago