Categories: Gossips

മമ്മൂട്ടി കമ്പനിയുടെ അഞ്ചാം സിനിമ ‘അടിപിടി ജോസ്’ ! നയന്‍താര നായിക !

മമ്മൂട്ടി അച്ചായന്‍ വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ പേര് ‘അടിപിടി ജോസ്’ എന്നാണെന്ന് റിപ്പോര്‍ട്ട്. ഹ്യൂമറിനും കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കിയുള്ള ചിത്രമായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചിത്രത്തില്‍ നയന്‍താരയായിരിക്കും നായികയെന്നും മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുകയെന്നും ഗോസിപ്പുകളുണ്ട്.

Mammootty

ഒക്ടോബര്‍ 23 മുതല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനാണ് തീരുമാനം. ചെന്നൈ, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലാണ് ഷൂട്ടിങ് നടക്കുക. കോട്ടയം കുഞ്ഞച്ചന്‍, കിഴക്കന്‍ പത്രോസ്, സംഘം, നസ്രാണി, ഏഴുപുന്നതകരന്‍, തോപ്പില്‍ ജോപ്പന്‍ തുടങ്ങി നിരവധി സിനിമകളില്‍ മമ്മൂട്ടി അച്ചായന്‍ വേഷം അവതരിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ അച്ചായന്‍ കഥാപാത്രങ്ങള്‍ക്ക് കുടുംബ പ്രേക്ഷകരുടെ ഇടയില്‍ വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു.

അതേസമയം കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ചെയ്യാന്‍ നേരത്തെ മിഥുന്‍ മാനുവല്‍ തോമസ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അത് ഉപേക്ഷിക്കുകയായിരുന്നു. കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിനായി മനസില്‍ കണ്ട കഥ തന്നെയാണോ വൈശാഖ് ചിത്രത്തിനായി മുഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്നതെന്നാണ് ആരാധകരുടെ സംശയം.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

1 hour ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

1 hour ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

1 hour ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

7 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

7 hours ago