Categories: Videos

മമ്മൂട്ടിക്കല്ലാതെ വേറെ ആര്‍ക്കാണ് ഇങ്ങനെയുള്ള ഫാന്‍സ് ഉള്ളത്; പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ വീടിന്റെ മുന്നില്‍ എത്തിയവരെ കണ്ടോ? (വീഡിയോ)

മമ്മൂട്ടിയുടെ ജന്മദിനത്തില്‍ ഇത്തവണയും പതിവ് തെറ്റിക്കാതെ ആരാധകര്‍. രാത്രി 10 മണി കഴിഞ്ഞപ്പോള്‍ തന്നെ പനമ്പിള്ളി നഗറിലെ മമ്മൂട്ടിയുടെ വീടിനു മുന്നിലേക്ക് ആരാധകരുടെ ഒഴുക്ക് തുടങ്ങി. അര്‍ധരാത്രി 12 മണി ആയപ്പോഴേക്കും മമ്മൂട്ടിയുടെ വീടിനു മുന്നില്‍ നൂറുകണക്കിനു ആരാധകര്‍ നിറഞ്ഞു. മഴയെ പോലും അവഗണിച്ചാണ് മമ്മൂട്ടി ആരാധകര്‍ എറണാകുളത്ത് എത്തിയത്.

സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ ഇത്തവണ മമ്മൂട്ടിയ്ക്ക് ജന്മദിനം ആശംസിക്കാന്‍ താരത്തിന്റെ വീട്ടുപടിക്കല്‍ എത്തി. പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും മുദ്രാവാക്യങ്ങള്‍ വിളിച്ചുമാണ് ആരാധകര്‍ മമ്മൂട്ടിക്ക് ആശംസകല്‍ നേര്‍ന്നത്. മമ്മൂട്ടിയുടെ ചിത്രം പതിച്ച ടീഷര്‍ട്ട് ധരിച്ചാണ് മിക്കവരും എത്തിയത്.

12 ആയതോടെ വീടിന്റെ മട്ടുപ്പാവില്‍ മമ്മൂട്ടി എത്തി. ആരാധകരുടെ സ്നേഹത്തിനു കൈ വീശി കാണിച്ചു. മകന്‍ ദുല്‍ഖര്‍ സല്‍മാനും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. മമ്മൂട്ടിയെ ഒരുനോക്ക് കണ്ടതോടെ ആരാധകര്‍ക്ക് സന്തോഷമായി.

അനില മൂര്‍ത്തി

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

7 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

7 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

13 hours ago