Categories: Gossips

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ദിവ്യ ഉണ്ണിയുടെ പ്രായം അറിയുമോ? താരത്തിന്റെ വ്യക്തിജീവിതം ഇങ്ങനെ

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം. ഇപ്പോള്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം സജീവമാണ്.

1981 സെപ്റ്റംബര്‍ 2 നാണ് ദിവ്യ ഉണ്ണിയുടെ ജനനം. താരത്തിനു ഇന്നേക്ക് 42 വയസ് തികഞ്ഞു. എന്നാല്‍ പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കാണ് ഇപ്പോഴും. കൊച്ചിയിലാണ് താരത്തിന്റെ ജനനം.

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ദിവ്യ ഉണ്ണി അഭിനയിച്ചിട്ടുണ്ട്. 1996 ല്‍ കല്ല്യാണസൗഗന്ധികം എന്ന ചിത്രത്തിലൂടെയാണ് ദിവ്യ ഉണ്ണി നായിക നടിയായി അരങ്ങേറിയത്. അപ്പോള്‍ 14 വയസ് മാത്രമായിരുന്നു താരത്തിന്റെ പ്രായം. കാരുണ്യം, കഥാ നായകന്‍, ചുരം, വര്‍ണപ്പകിട്ട്, പ്രണയവര്‍ണങ്ങള്‍, ഒരു മറവത്തൂര്‍ കനവ്, ദ ട്രൂത്ത്, സൂര്യപുത്രന്‍, ആയിരം മേനി, ഉസ്താദ്, ആകാശഗംഗ എന്നിവയാണ് ദിവ്യ ഉണ്ണിയുടെ ശ്രദ്ധേയമായ മലയാള സിനിമകള്‍.

Divya Unni

2002 ല്‍ ഡോക്ടര്‍ സുധീര്‍ ശേഖരന്‍ മേനോന്‍ എന്നയാളെ ദിവ്യ ഉണ്ണി വിവാഹം കഴിച്ചു. വിവാഹശേഷം സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കുകയും യുഎസില്‍ സ്ഥിര താമസമാക്കുകയും ചെയ്തു. 2017 ല്‍ സുധീറുമായുള്ള ബന്ധം വേര്‍പ്പെടുത്തി. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. വിവാഹമോചന ശേഷവും ഈ രണ്ട് കുട്ടികള്‍ ദിവ്യക്കൊപ്പമാണ് താമസിക്കുന്നത്. സുധീറിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന് അറിഞ്ഞതോടെയാണ് ദിവ്യ ഉണ്ണി വിവാഹമോചനം ആവശ്യപ്പെട്ടതെന്ന് അക്കാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുധീറിന്റെ ഈഗോയിസ്റ്റ് സ്വഭാവവുമായി ദിവ്യക്ക് ഒത്തുപോകാന്‍ ബുദ്ധിമുട്ടായിരുന്നെന്നും അതാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നും ഗോസിപ്പ് കോളങ്ങളില്‍ പ്രചരിച്ചിരുന്നു. 2018 ല്‍ അരുണ്‍ കുമാറിനെ ദിവ്യ വിവാഹം കഴിച്ചു. 2020 ല്‍ ദിവ്യക്കും അരുണിനും ഒരു പെണ്‍കുഞ്ഞ് പിറന്നു.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ലുക്കുമായി അനിഖ

കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…

15 hours ago

തനിക്ക് ഒരുപാട് പണം ചിലവായി; റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിനെക്കുറിച്ച് സാനിയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

15 hours ago

വ്‌ളോഗിംഗ് അത്ര ഏളുപ്പമുള്ള പണിയല്ല: ആലീസ് ക്രിസ്റ്റി

സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…

15 hours ago

മിമിക്രി തുടങ്ങിയത് നായയെ അനുകരിച്ച്: രമേഷ് പിഷാരടി

തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…

15 hours ago

എന്റ ഭാര്യയാണ് ലോകത്തിലെ ഏറ്റവും സുന്ദരി: ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…

16 hours ago

കുഞ്ഞ് വയറ്റില്‍ കിടന്ന് നന്നായി ചവിട്ടുന്നുണ്ട്: ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

16 hours ago