Jayasurya and Anoop Menon
വി.കെ.പ്രകാശിന്റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ബ്യൂട്ടിഫുള്‍. അനൂപ് മേനോന്റെ തിരക്കഥയില്‍ വി.കെ.പി സംവിധാനം ചെയ്ത ബ്യൂട്ടിഫുള്ളിന് 12 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം ഭാഗം വരുന്നു. ആദ്യ ഭാഗത്ത് ജയസൂര്യയും അനൂപ് മേനോനും ആണ് ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചത്. എന്നാല്‍ രണ്ടാം ഭാഗത്തിലേക്ക് വരുമ്പോള്‍ ജയസൂര്യ ചിത്രത്തില്‍ ഉണ്ടാകില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ അറിയിച്ചു കഴിഞ്ഞു. എന്തുകൊണ്ടാണ് ജയസൂര്യ ബ്യൂട്ടിഫുള്‍ സിനിമയുടെ രണ്ടാം ഭാഗത്ത് ഇല്ലാത്തത് ?
അനൂപ് മേനോന്റെ കഥാപാത്രത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് രണ്ടാം ഭാഗം ഒരുക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. മാത്രമല്ല മറ്റ് സിനിമകളുടെ തിരക്കുകളില്‍ ആയതിനാല്‍ ജയസൂര്യ ബ്യൂട്ടിഫുള്‍ രണ്ടാം ഭാഗത്തില്‍ നിന്ന് മാറിനില്‍ക്കുന്നതാണെന്നും വിവരമുണ്ട്.
ബ്യൂട്ടിഫുള്‍ ആദ്യ ഭാഗത്ത് നായികയായി എത്തിയ മേഘ്‌ന രാജും രണ്ടാം ഭാഗത്തില്‍ ഉണ്ടായേക്കില്ല. മറ്റൊരു നായികയായിരിക്കും രണ്ടാം ഭാഗത്തില്‍ എന്നാണ് വിവരം. 2024 ജനുവരിയില്‍ ആയിരിക്കും ബ്യൂട്ടിഫുള്‍ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക.
ഉത്തരേന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍.…
സോഷ്യല് മീഡിയയില് ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്…
മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി.…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…