Categories: Gossips

രജനികാന്ത് ചിത്രം ജയിലറിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തിന്റെ സംവിധായകന്‍; കാരണം ഇതാണ്

രജനികാന്ത് ചിത്രം ‘ജയിലറി’ന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി മലയാളം സംവിധായകന്‍. ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ‘ജയിലര്‍’ എന്ന പേരില്‍ സിനിമ സംവിധാനം ചെയ്ത സക്കീര്‍ മഠത്തിലാണ് തമിഴ് ചിത്രം ‘ജയിലറി’ന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി സണ്‍ പിക്‌ചേഴ്‌സിനെ സമീപിച്ചത്. താനാണ് ഈ പേര് ആദ്യം രജിസ്റ്റര്‍ ചെയ്തതെന്നും അതുകൊണ്ട് രജനികാന്ത് ചിത്രത്തിന്റെ പേര് മാറ്റണമെന്നും ആയിരുന്നു ആവശ്യം. എന്നാല്‍ രജനികാന്ത് ചിത്രത്തിന്റെ പ്രൊമോഷന്‍ ആരംഭിച്ചതിനാല്‍ ഇനി പേര് മാറ്റാന്‍ സാധിക്കില്ലെന്ന് സണ്‍ പിക്‌ചേഴ്‌സ് അറിയിച്ചു.

ഓഗസ്റ്റ് പത്തിനാണ് ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ജയിലറിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. അന്ന് തന്നെയാണ് രജനികാന്തിന്റെ തമിഴ് ചിത്രം ജയിലറും റിലീസിനെത്തുക. തന്റെ സിനിമ റിലീസ് ചെയ്യാന്‍ സാധിക്കുമോ എന്ന ആശങ്ക ഇപ്പോള്‍ ഉണ്ടെന്ന് സംവിധായകന്‍ സക്കീര്‍ മഠത്തില്‍ പറഞ്ഞു.

കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ 2021 ഓഗസ്റ്റ് 13 നാണ് താന്‍ പേര് രജിസ്റ്റര്‍ ചെയ്തത്. അതിനു ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് രജനികാന്ത് ചിത്രം ജയിലര്‍ സൗത്ത് ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ചിത്രം റിലീസ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആകുമെന്നും മലയാളം ചിത്രം ജയിലറിന്റെ സംവിധായകന്‍ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

55 minutes ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

1 hour ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

1 hour ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

7 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

7 hours ago