ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ കരുത്തനായ മത്സരാര്‍ഥിയാണ് അഖില്‍ മാരാര്‍. ടോപ്പ് ഫൈവില്‍ ഉറപ്പായും അഖില്‍ ഉണ്ടാകുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തി കൊണ്ട് കഴിഞ്ഞ ദിവസം അഖില്‍ വൈദ്യപരിശോധനയ്ക്കായി പോയി. ഉദര സംബന്ധമായ അസ്വസ്ഥതകളെ തുടര്‍ന്നാണ് തനിക്ക് വൈദ്യസഹായം ആവശ്യമാണെന്ന് അഖില്‍ ബിഗ് ബോസിനോട് അഭ്യര്‍ഥിച്ചത്. ഉടന്‍ തന്നെ അഖിലിന് വൈദ്യസഹായം എത്തിക്കാന്‍ ബിഗ് ബോസ് തയ്യാറായി.
ഡോക്ടറെ കാണാന്‍ പോയ അഖില്‍ ഇനി ബിഗ് ബോസിലേക്ക് തിരിച്ച് വരില്ലേ എന്ന സംശയമായിരുന്നു ആരാധകര്‍ക്ക്. കൂടുതല്‍ വൈദ്യശുശ്രൂഷ ആവശ്യമുള്ളതിനാല്‍ അഖില്‍ ബിഗ് ബോസില്‍ നിന്ന് പടിയിറങ്ങി എന്ന് പോലും ചില പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അഖില്‍ ഇപ്പോള്‍ ബിഗ് ബോസിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ മാറിയതിനെ തുടര്‍ന്നാണ് അഖില്‍ ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോ വീഡിയോയില്‍ അഖിലിനെ കാണിക്കുന്നുണ്ട്. അഖില്‍ തിരിച്ചെത്തിയതോടെ ആരാധകരും സന്തുഷ്ടരായി.
'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…
മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…
മലയാള സിനിമയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട്…
തിയേറ്ററുകളിൽ ആവേശം വിതറി മുന്നേറുന്ന വൈശാഖ്-പൃഥ്വിരാജ് ചിത്രം…
മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ കൈപിടിച്ച് സന്തോഷത്തോടെ…
ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…