Categories: latest news

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി ചാര്‍മിയുടെ പ്രായം എത്രയെന്നോ?

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് ചാര്‍മി കൗര്‍. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1987 മേയ് 17 നാണ് ചാര്‍മി ജനിച്ചത്. താരത്തിനു ഇപ്പോള്‍ 36 വയസ്സായി. 2015 ന് ശേഷം ചാര്‍മി സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.

15-ാം വയസ്സില്‍ സിനിമയിലെത്തിയ ചാര്‍മി തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്.

മലയാളത്തില്‍ മമ്മൂട്ടിയുടെയും ദിലീപിന്റെയും നായികയായി അഭിനയിച്ച ചാര്‍മിയുടെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടിയുടെ നായികയായി താപ്പാനയിലും ദിലീപിന്റെ നായികയായി ആഗതനിലുമാണ് ചാര്‍മി അഭിനയിച്ചത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇന്‍സ്റ്റഗ്രാമില്‍ ചാര്‍മി പുതിയ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

Charmi Kaur

സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സമയത്ത് തന്നെയാണ് ചാര്‍മി വിവാദങ്ങളില്‍ ഇടംപിടിച്ചതും. അതും വളരെ ഗുരുതര സ്വഭാവമുള്ള ഒരു കേസുമായി ബന്ധപ്പെട്ട് ! മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ചാര്‍മി അടക്കമുള്ള സിനിമാ താരങ്ങള്‍ സംശയ നിഴലില്‍ ആണ്. 2017 ലാണ് സംഭവം നടക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് ചാര്‍മി ഇപ്പോഴും പ്രതിരോധത്തിലാണ്. ഇ.ഡി. (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) ചാര്‍മിയെ പല തവണ ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലുമാണ് ഇ.ഡി.യുടെ അന്വേഷണപരിധിയിലുള്ളത്.

അനില മൂര്‍ത്തി

Recent Posts

ഭർത്താവിനും മകനുമൊപ്പമുള്ള ഓണച്ചിത്രങ്ങളുമായി നടി മിത്ര കുര്യൻ

'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…

10 hours ago

കറുപ്പിൽ തിളങ്ങി നിമ്മി അരുൺഗോപൻ, പുതിയ ഫോട്ടോഷൂട്ട് വൈറൽ!

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

10 hours ago

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന ഈ സുന്ദരിയെ മനസ്സിലായോ?

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…

1 day ago