ബോക്സ്ഓഫീസില്‍ മികച്ച പ്രകടനവുമായി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രമായേക്കുമെന്നാണ് ആദ്യ ദിനത്തിലെ ബോക്സ്ഓഫീസ് പ്രകടനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ആദ്യ ദിനം കേരളത്തില്‍ നിന്ന് മാത്രം 1.85 കോടിയാണ് ചിത്രം കളക്ട് ചെയ്തത്.
രണ്ടാം ദിനമായ ഇന്ന് കേരളത്തില്‍ നിന്ന് രണ്ട് കോടിയിലേറെ കളക്ട് ചെയ്തേക്കുമെന്നാണ് വിവരം. കേരളത്തിനു പുറത്തും ചിത്രത്തിന് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് മുതല്‍ പല തിയറ്ററുകളിലും സ്പെഷ്യല്‍ ഷോകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2018 ല്‍ കേരളത്തിലുണ്ടായ മഹാപ്രളയത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്, ലാല്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.
ജനപ്രിയ റിയാലിറ്റി ഷോ 'നായിക നായകൻ' വേദിയിലൂടെ…
മലയാള സിനിമയിലെ ശ്രദ്ധേയനായ കുട്ടിത്താരം അർച്ചിത് അഭിലാഷ്…
മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നിവിൻ…
'അങ്കമാലി ഡയറീസി'ലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ നായികയാണ്…
2014ല്‍ പ്രോ കബഡി ലീഗിന്റെ ആദ്യ സീസണിന്…
2006ല്‍ പുറത്തിറങ്ങിയ വാരണം ആയിരം എന്ന സിനിമയില്‍…