Categories: latest news

കന്യകാത്വം എപ്പോഴാണ് നഷ്ടപ്പെട്ടത്? ആരാധകന്റെ ചോദ്യത്തിനുള്ള ഇലിയാനയുടെ മറുപടി വൈറൽ

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരങ്ങളിലൊരാളാണ് ഇലിയാന. നൻപൻ എന്ന സൂപ്പർ ഹിറ്റ് വിജയ് ചിത്രത്തിലൂടെ പ്രേക്ഷക മനസിൽ ഇടംപിടിച്ച ഇലിയാന അഭിനേത്രിയെന്ന നിലയിൽ തന്റെ മികവ് തെളിയിച്ചു കഴിഞ്ഞു. 2006 ല്‍ പുറത്തിറങ്ങിയ ദേവദാസു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഇലിയാന കരിയര്‍ ആരംഭിക്കുന്നത്. പിന്നീടാണ് തമിഴിലേക്കും അവിടെ നിന്ന് ബോളിവുഡിലേക്കും താരം ചേക്കേറുന്നത്. ബർഫിയെന്ന ആദ്യ ചിത്രം വിജയമായതോടെ താരം അതിവേഗം സിനിമ രംഗത്ത് സജീവമാവുകയായിരുന്നു. 

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ ഇലിയാന തന്റെ ഗ്ലാമറസ് – ബോൾഡ് ലുക്കിലൂടെ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. ഇലിയാംനയുടെ നിലപാടുകളും സോഷ്യല്‍ മീഡിയയുടെ കയ്യടി നേടാറുണ്ട്. ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചുള്ള ഇലിയാനയുടെ വാക്കുകള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു.

അത്തരത്തിൽ ഒരു ആരാധകന്റെ ചോദ്യത്തിന് ഇലിയാന നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. താരത്തിന്റെ കന്യകാത്വത്തെക്കുറിച്ചായിരുന്നു ഒരാള്‍ ചോദിച്ചത്. ”എപ്പോഴാണ് നിങ്ങള്‍ക്ക് കന്യകാത്വം നഷ്ടമായത്?” എന്നായിരുന്നു ഒരാളുടെ ചോദ്യം. നിന്റെ അമ്മ എന്തായിരിക്കും പറയുക എന്നായിരുന്നു ഇലിയാന നല്‍കിയ മറുപടി. ഇതോടെ ചോദ്യച്ചയാൾ കണ്ടം വഴിയോടേണ്ട സ്ഥിതിയായി. 

അതേസമയം താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഇലിയാന ഡിക്രൂസ്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ഈ സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. രണ്ട് ചിത്രങ്ങളാണ് ഇലിയാന പങ്കുവച്ചിരിക്കുന്നത്. ആദ്യത്തെ ചിത്രം ഒരു കുഞ്ഞുടുപ്പാണ്. അഡ്വഞ്ചര്‍ ആരംഭിക്കുന്നു എന്നാണ് ഉടുപ്പില്‍ എഴുതിയിരിക്കുന്നത്. രണ്ടാമത്തെ ചിത്രത്തില്‍ മമ്മ എന്നെഴുതിയ ലോക്കറ്റാണുള്ളത്.

അനില മൂര്‍ത്തി

Recent Posts

നീ അഗ്ലിയും ആവറേജുമാണ് എന്ന് പറഞ്ഞു; തുറന്ന് പറഞ്ഞ് അനുപമ

തനിക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും മികച്ച പ്രശംസയെക്കുറിച്ച്…

6 hours ago

എന്തിനാ ഇങ്ങനെ ഭ്രാന്ത് കാണിക്കുന്നത്? രഘുവരനെക്കുറിച്ച് ഉര്‍വശി

വേറിട്ട അഭിനയ ശൈലിയുമായി ആസ്വാദക മനസില്‍ ഒരിക്കലും…

6 hours ago

എന്നിലാര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നില്ല; തുറന്ന് പറഞ്ഞ് നീരജ് മാധവ്

ബോയ് നെക്സ്റ്റ് ഡോര്‍ ഇമേജുള്ള നീരജ് മാധവിന്റെ…

6 hours ago

സന്യാസി എന്റെ മുതുകത്ത് അടിച്ചു; ഷൂട്ടിനിടയിലെ രസകരമായ അനുഭവം പറഞ്ഞ് വിനയ് ഫോര്‍ട്ട്

നിവിന്‍ പോളി നായകനായെത്തുന്ന 'ബെത്ലഹേം കുടുംബ യൂണിറ്റി'ല്‍…

6 hours ago