Categories: latest news

വിഷു സാരിയിൽ അതീവ ഗ്ലാമറസായി ദീപ്തി സതി

വിഷു ആഘോഷങ്ങൾ നാടെങ്ങും തുടരുമ്പോൾ സോഷ്യൽ മീഡിയിയിലും  തകർക്കുകയാണ് താരങ്ങൾ. മലയാളികളുടെ പ്രിയ താരം ദീപ്തി സതിയുടെ വിഷു ചിത്രങ്ങളേറ്റെടുത്തിരിക്കുകയാണ് ആരാധകർ. 

വിഷു സാരിയിൽ അതീവ ഗ്ലാമറസ് പോസുകളുമായാണ് താരം ഇൻസ്റ്റാഗ്രാം കീഴടക്കിയിരിക്കുന്നത്. ഇന്ത്യയിലെ വിവിധ ഇൻഡസ്ട്രികളിൽ ഇതിനോടകം തന്നെ തന്റെ സാനിധ്യം അറിയിച്ച നടിയാണ് ദീപ്തി സതി.

മലയാളത്തിന് പുറമെ മറാത്തി, കന്നഡ, തമിഴ്, തെലുങ്കു തുടങ്ങിയ ഭാഷകളിലെ ചിത്രങ്ങളിലെല്ലാം താരം വേഷമിട്ടു കഴിഞ്ഞു. മോഡലിംഗിലൂടെ തന്റെ കരിയർ തുടങ്ങിയ ദീപ്തി തന്റെ ഗ്ലാമറസ് ലുക്കിലൂടെ നിരവധി ആരാധകരെയാണ് സൃഷ്ടിച്ചിരിക്കുന്നത്. മികച്ച ഒരു നർത്തകി കൂടിയാണ് താരം.

സമൂഹമാധ്യമങ്ങളിലും സജീവ സാനിധ്യമാണ് ദീപ്തി. ചടുലമായ നൃത്ത ചുവടുകളുടെ വീഡിയോസും ഗ്ലാമറസ് ഫൊട്ടോഷൂട്ടുമെല്ലാം താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെക്കാറുണ്ട്.

പാതി മലയാളിയായ ദീപ്തിയുടെ ജനനവും വിദ്യാഭ്യാസവുമെല്ലാം മുംബൈയിലായിരുന്നു. പ്രസിദ്ധമായ സെന്റ് സേവ്യഴ്സ് കോളെജിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയ ശേഷമാണ് ദീപ്തി സിനിമ, മോഡലിംഗ് രംഗത്ത് സജീവമാകുന്നത്.

അനില മൂര്‍ത്തി

Recent Posts

ആരോടും പരാതിയില്ല’; ജേസണ്‍ സഞ്ജയ്

തന്റെ ജീവിതം എപ്പോഴും പൊതുജനശ്രദ്ധയില്‍ ആയതിനാല്‍ അതൊരു…

5 hours ago

മീമുകള്‍ ഞാന്‍ ആസ്വദിക്കാറുണ്ട്; ഫഹദ് ഫാസില്‍

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഫഹദ് ഫാസില്‍. കാലങ്ങളായുള്ള…

5 hours ago

വീണ്ടും യാത്രാ ചിത്രങ്ങളുമായി മഞ്ജുവും ടീമും

മലയാള സിനിമാതാരങ്ങള്‍ തമ്മിലുള്ള സൗഹൃദവും ഒത്തുചേരലുകളും എപ്പോഴും…

5 hours ago

ഗര്‍ഭിണിയായിരുന്നപ്പോഴും അമ്മ തിരിഞ്ഞ് നോക്കിയില്ല; സാന്ദ്ര

മലയാളികള്‍ക്ക് സുപരിചിതയായ നടിയും അവതാരകയുമാണ് സാന്ദ്ര എമി.…

5 hours ago