Categories: latest news

നിനക്ക് എയ്ഡ്‌സ് ഉണ്ടോ എന്ന് ചോദിച്ചു, തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്

ബിഗ് ബോസ് മലയാളം സീസണ്‍ 8 വിജയകരമായി മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍, തന്റെ വ്യക്തിജീവിതത്തിലെ ഏറ്റവും ഇരുണ്ടതും വേദനാജനകവുമായ ഏടുകള്‍ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ് മുന്‍ മിസ് കേരളയും നടിയുമായ ഗായത്രി സുരേഷ്. ബിഗ് ബോസ് നല്‍കിയ ടാസ്‌കിന് ഇടയിലാണ് ഗായത്രി മനസ്സ് തുറന്നത്.

‘ജീവിതത്തില്‍ നിങ്ങളെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച വ്യക്തിയോട് ഇപ്പോള്‍ സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ എന്ത് പറയും?’ എന്നതായിരുന്നു ടാസ്‌ക്. തന്നെ മാനസികമായി തളര്‍ത്തിയ ഒരു പഴയ ‘സിറ്റുവേഷന്‍ഷിപ്പി’നെക്കുറിച്ചാണ് ഗായത്രി വികാരാധീനയായി സംസാരിച്ചത്.

ബന്ധത്തിന്റെ തുടക്കത്തില്‍ത്തന്നെ വലിയ റെഡ് ഫ്‌ലാഗുകള്‍ ആ വ്യക്തിയില്‍ ഉണ്ടായിരുന്നുവെന്ന് ഗായത്രി പറയുന്നു. ആളുകള്‍ക്ക് സ്വയം തിരുത്താന്‍ ഒന്നിലധികം അവസരങ്ങള്‍ നല്‍കുന്ന സ്വഭാവമാണ് തനിക്കുള്ളത്. എന്നാല്‍, ബന്ധം തുടങ്ങി ആദ്യ ആഴ്ചയില്‍ത്തന്നെ ആ പങ്കാളി ചോദിച്ച ചോദ്യം തന്നെ ഞെട്ടിച്ചുകളഞ്ഞു-‘നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’ എന്നതായിരുന്നു അത്. ആ നിമിഷത്തില്‍ത്തന്നെ ആ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും, കുറ്റം തന്റെ ഭാഗത്താണോ എന്ന സംശയവും മറ്റുള്ളവരെ തിരുത്താമെന്ന പ്രതീക്ഷയും കാരണം ആ ബന്ധം വീണ്ടും മുന്നോട്ട് കൊണ്ടുപോയി.

തൃശ്ശൂരിലായിരുന്നു ഗായത്രിയുടെ താമസം, ആ വ്യക്തി എറണാകുളത്തും. താനുമായി പ്രണയത്തിലായിരിക്കുമ്പോള്‍ത്തന്നെ അയാള്‍ക്ക് എറണാകുളത്ത് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നുവെന്ന് ഗായത്രി തിരിച്ചറിഞ്ഞു. ‘ആ സമയത്ത് ഞാനും എന്റെ ജീവിതത്തിലെ ഏറ്റവും മോശം ഘട്ടത്തിലായിരുന്നു. എനിക്കും ചില വീഴ്ചകളും മോശം സ്വഭാവങ്ങളും ഉണ്ടായിരുന്നു. ഞാന്‍ ഒരു തികഞ്ഞ നല്ല വ്യക്തിയാണെന്ന് അവകാശപ്പെടുന്നില്ല, എങ്കിലും അറിഞ്ഞുകൊണ്ട് ആരെയും വഞ്ചിക്കാനോ വേദനിപ്പിക്കാനോ നിന്നിട്ടില്ല,’ ഗായത്രി പറഞ്ഞു.

തുടര്‍ന്ന് അയാള്‍ ഗായത്രിയെ പൂര്‍ണ്ണമായും അവഗണിക്കാന്‍ തുടങ്ങി. നേരില്‍ കണ്ടേ തീരൂ എന്ന് ഗായത്രി വാശിപിടിച്ചതിനെത്തുടര്‍ന്ന് അയാള്‍ എത്തി. ഇരുവരും ഒരുമിച്ച് കാറില്‍ യാത്ര ചെയ്യുമ്പോഴാണ് 2021-ല്‍ വലിയ മാധ്യമശ്രദ്ധയും സൈബര്‍ ആക്രമണങ്ങളും ഉണ്ടാക്കിയ ആ വിവാദ കാറപകടം സംഭവിക്കുന്നത്.

അപകടത്തിന് പിന്നാലെ പോലീസ് എത്തി അയാളെ കൊണ്ടുപോയി. സ്റ്റേഷനില്‍ നിന്നുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ശേഷം, മാനസികമായി തകര്‍ന്നിരുന്ന ഗായത്രിയെ ഒരു കഫേയില്‍ തനിച്ചിരുത്തി അയാള്‍ തന്റെ മറ്റൊരു കാമുകിയെ കാണാനാണ് പോയത്. ആ ക്രൂരമായ പെരുമാറ്റം തന്നെ വല്ലാത്ത ട്രോമയിലേക്കാണ് തള്ളിവിട്ടതെന്ന് ഗായത്രി ഓര്‍ത്തെടുത്തു.

അതൊരു കടുത്ത ‘നാര്‍സിസ്റ്റിക് റിലേഷന്‍ഷിപ്പ്’ ആയിരുന്നുവെന്നും, ഇന്ന് ആ വ്യക്തിയെ വീണ്ടും കാണുകയാണെങ്കില്‍ തന്നെ കൂടുതല്‍ ശക്തയാക്കി മാറ്റിയതിന് ഒരു ‘നന്ദി’ മാത്രമേ പറയാനുള്ളൂവെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു.

ജോയൽ മാത്യൂസ്

Recent Posts

ആരോടും പരാതിയില്ല’; ജേസണ്‍ സഞ്ജയ്

തന്റെ ജീവിതം എപ്പോഴും പൊതുജനശ്രദ്ധയില്‍ ആയതിനാല്‍ അതൊരു…

26 minutes ago

മീമുകള്‍ ഞാന്‍ ആസ്വദിക്കാറുണ്ട്; ഫഹദ് ഫാസില്‍

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഫഹദ് ഫാസില്‍. കാലങ്ങളായുള്ള…

29 minutes ago

വീണ്ടും യാത്രാ ചിത്രങ്ങളുമായി മഞ്ജുവും ടീമും

മലയാള സിനിമാതാരങ്ങള്‍ തമ്മിലുള്ള സൗഹൃദവും ഒത്തുചേരലുകളും എപ്പോഴും…

34 minutes ago

ഗര്‍ഭിണിയായിരുന്നപ്പോഴും അമ്മ തിരിഞ്ഞ് നോക്കിയില്ല; സാന്ദ്ര

മലയാളികള്‍ക്ക് സുപരിചിതയായ നടിയും അവതാരകയുമാണ് സാന്ദ്ര എമി.…

38 minutes ago

അച്ഛന്‍ ദിവസവും അഞ്ച് പാക്കറ്റ് സിഗരറ്റ് വലിക്കും; സുചിത്ര

മോഹന്‍ലാല്‍ എന്ന പേരിനൊപ്പം തന്നെ മലയാളികള്‍ പറയുന്ന…

51 minutes ago