Categories: latest news

മീമുകള്‍ ഞാന്‍ ആസ്വദിക്കാറുണ്ട്; ഫഹദ് ഫാസില്‍

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഫഹദ് ഫാസില്‍. കാലങ്ങളായുള്ള അഭിനയ ജീവിതത്തില്‍ ഒട്ടനവധി കഥാപാത്രങ്ങള്‍ സമ്മാനിച്ച ഫഹദ് ഇന്ന് പാന്‍ ഇന്ത്യന്‍ താരം കൂടിയാണ്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും അഭിനയിച്ച് ആരാധകരെ ഫഹദ് സമ്പാദിച്ചിട്ടുണ്ട്. അടുത്തിടെ ഫഹദിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. കണ്ണ് മിഴിച്ച്, ഇമ ചിമ്മാതെ ഒരു വശത്തേക്ക് മാത്രം കുറേ നേരം നോക്കിയിരിക്കുന്ന ഫഹദിന്റെ വീഡിയോ ആയിരുന്നു അത്.

ഇത് പിന്നീട് മീം മെറ്റീരിയലായി മാറി. ഇപ്പോഴിതാ ആ മീമിന്റെ പിന്നിലുള്ള കഥ വിവരിക്കുകയാണ് ഫഹദ്. താന്‍ എന്താണ് നോക്കിയിരുന്നതെന്ന് ഇതുവരെ ആര്‍ക്കും അറിയില്ലെന്ന് താരം പറഞ്ഞു. ഡോണ്ട് ട്രബിള്‍ ദി ട്രബിളിന്റെ പ്രൊമോഷന്‍ ഇന്റര്‍വ്യൂവില്‍ സംസാരിക്കുകയായിരുന്നു ഫഹദ്. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

‘സത്യം പറഞ്ഞാല്‍ എന്റെ കണ്ണിന് എന്തോ പ്രത്യേകതയുണ്ടെന്ന് പലരും പറയാറുണ്ട്. എനിക്ക് അങ്ങനെ ഇതുവരെ തോന്നിയിട്ടില്ല. അന്നത്തെ പരിപാടിയില്‍ ഞാന്‍ ഇരുന്നത് വലിയ മീം മെറ്റീരിയലായി മാറുമെന്ന് കരുതിയില്ല. സ്റ്റേജില്‍ എന്ത് കണ്ടിട്ടാണ് ഞാന്‍ അങ്ങനെ ഇരുന്നതെന്ന് ആര്‍ക്കും അറിയില്ല. ഒരു പെണ്‍കുട്ടി സ്റ്റേജില്‍ എന്നെ ഇമിറ്റേറ്റ് ചെയ്യുന്നത് നോക്കി ഇരിക്കുകയായിരുന്നു.

ആവേശത്തിലെ എന്റെ അതേ ഗെറ്റപ്പില്‍ സ്റ്റേജില്‍ പെര്‍ഫോം ചെയ്യുന്നത് കണ്ടപ്പോള്‍ ഞാന്‍ ശരിക്കും വണ്ടറടിച്ചു. കുറച്ച് നേരം അത് നോക്കിയിരുന്നത് ആരോ വീഡിയോ എടുത്തു. അയാള്‍ എന്റെ മുഖത്തേക്ക് ക്യാമറ പാന്‍ ചെയ്തത് മീം മെറ്റീരിയലായി. അങ്ങനെയാകുമെന്ന് ഞാന്‍ ഒട്ടും കരുതിയില്ല. അതിന്റെ മീമുകള്‍ ഞാന്‍ എന്‍ജോയ് ചെയ്യാറുണ്ട്,’ ഫഹദ് പറഞ്ഞു.

അതേസമയം, ഫഹദ് ഫാസില്‍ നായകനായി എത്തുന്ന ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍ തിയേറ്ററില്‍ എത്തിയിരിക്കുകയാണ്. ബാലതാരം സാറ പാലേക്കര്‍, സൗരഭ് സച്‌ദേവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ‘ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍’ ശശാങ്ക് യെലേട്ടിയാണ് സംവിധാനം ചെയ്യുന്നത്. എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം എസ്.എസ്. കാര്‍ത്തികേയ, ഷോബു യാര്‍ലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.ഭാവനാ റിലീസാണ് ചിത്രം കേരളത്തിലെ വിതരണം നിര്‍വഹിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ആരോടും പരാതിയില്ല’; ജേസണ്‍ സഞ്ജയ്

തന്റെ ജീവിതം എപ്പോഴും പൊതുജനശ്രദ്ധയില്‍ ആയതിനാല്‍ അതൊരു…

52 minutes ago

വീണ്ടും യാത്രാ ചിത്രങ്ങളുമായി മഞ്ജുവും ടീമും

മലയാള സിനിമാതാരങ്ങള്‍ തമ്മിലുള്ള സൗഹൃദവും ഒത്തുചേരലുകളും എപ്പോഴും…

60 minutes ago

ഗര്‍ഭിണിയായിരുന്നപ്പോഴും അമ്മ തിരിഞ്ഞ് നോക്കിയില്ല; സാന്ദ്ര

മലയാളികള്‍ക്ക് സുപരിചിതയായ നടിയും അവതാരകയുമാണ് സാന്ദ്ര എമി.…

1 hour ago

അച്ഛന്‍ ദിവസവും അഞ്ച് പാക്കറ്റ് സിഗരറ്റ് വലിക്കും; സുചിത്ര

മോഹന്‍ലാല്‍ എന്ന പേരിനൊപ്പം തന്നെ മലയാളികള്‍ പറയുന്ന…

1 hour ago