Mammootty
പ്രായം 70 കഴിഞ്ഞിട്ടും ഇപ്പോഴും ബോഡി ഫിറ്റ്നെസിന്റെ കാര്യത്തില്‍ ഏറെ കണിശക്കാരനാണ് മമ്മൂട്ടി. കൃത്യമായ ഡയറ്റാണ് മമ്മൂട്ടിയുടെ ആരോഗ്യ രഹസ്യം. ഏത് സിനിമ സെറ്റില്‍ പോയാലും പേഴ്സണല്‍ ഷെഫ് മമ്മൂട്ടിക്കൊപ്പം ഉണ്ടായിരിക്കും.
വളരെ കുറച്ച് മസാല ചേരുവകള്‍ ചേര്‍ത്ത മീന്‍ കറിയാണ് മമ്മൂട്ടിക്ക് ഏറ്റവും പ്രിയം. എല്ലാതരം ഭക്ഷണങ്ങളും മമ്മൂട്ടി കഴിക്കും. പക്ഷേ കൃത്യമായ കണക്കുണ്ടെന്ന് മാത്രം. മിതമായ അളവില്‍ മാത്രമേ മമ്മൂട്ടി മംത്സ്യ മാംസാദികള്‍ കഴിക്കൂ. വറുത്ത മീന്‍ മമ്മൂട്ടി അധികം കഴിക്കില്ല.
ഉച്ചയ്ക്ക് ചോറ് കഴിക്കുന്നത് വളരെ കുറവാണ്. ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച മീന്‍ കറിയുമാണ് മമ്മൂട്ടി കൂടുതലും ഉച്ചഭക്ഷണമായി കഴിക്കു. നീളം കൂടിയ ബീന്‍സ് കൊണ്ടുള്ള മെഴുക്കുപുരട്ടിയും വെജിറ്റബിള്‍ ഫ്രൂട്ട് സലാഡും മമ്മൂട്ടിക്ക് ഏറെ പ്രിയപ്പെട്ടതാണ്. വൈകിട്ടുള്ള ചായയ്ക്കൊപ്പം മമ്മൂട്ടിയൊന്നും കഴിക്കില്ല.
രാത്രി ഗോതമ്പ് കൊണ്ടോ ഓട്സ് കൊണ്ടോ ഉള്ള ദോശയാണ് മമ്മൂട്ടി കഴിക്കുക. ദോശയ്ക്കൊപ്പം ചിക്കന്‍ കഴിക്കും. കൂണ് കൊണ്ട് ഉണ്ടാക്കിയ സൂപ്പും അത്താഴത്തിനൊപ്പം മമ്മൂട്ടിക്ക് വേണം.
ചെറിയ ചിത്രങ്ങളിലൂടെ തുടങ്ങി, ജോഷിയെയും പ്രിയദർശനെയും പോലുള്ള…
കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്റ'…
മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…
വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…
കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…