Categories: Gossips

മരക്കാറിന് ശേഷം മോഹന്‍ലാലിന്റെ അടുത്ത ബിഗ് ബജറ്റ്; വാലിബന്‍ ഒരുങ്ങുന്നത് വമ്പന്‍ ക്യാന്‍വാസില്‍ !

മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബന്‍ ബിഗ് ബജറ്റ് പടമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. വമ്പന്‍ ക്യാന്‍വാസിലാണ് ചിത്രം ഒരുക്കുന്നത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് ശേഷം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും മലൈക്കോട്ടൈ വാലിബന്‍ എന്നാണ് റിപ്പോര്‍ട്ട്. വി.എഫ്.എക്‌സ് വര്‍ക്കുകള്‍ എല്ലാം അടക്കം 45 കോടിയാണ് വാലിബന്റെ ചെലവെന്നാണ് അനൗദ്യോഗിക കണക്കുകള്‍.

മാസ്റ്റര്‍ ക്ലാസ് ഡയറക്ടര്‍ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമായതിനാല്‍ വാലിബനെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതീവ രഹസ്യമായാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത് പോരുതെന്ന് വാലിബന്‍ ടീമിന് സംവിധായകന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Lijo Jose Pellissery and Mohanlal

മോഹന്‍ലാല്‍ രണ്ട് വ്യത്യസ്ത ലുക്കിലാണ് വാലിബനില്‍ അഭിനയിക്കുകയെന്നാണ് വിവരം. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ താടിയെടുത്തുകൊണ്ട് അഭിനയിക്കുന്ന ചിത്രം കൂടിയാകും വാലിബന്‍. കൊമ്പന്‍ മീശക്കാരനായ ഗുസ്തിക്കാരനായാണ് മോഹന്‍ലാലിന്റെ ഒരു ലുക്കെന്നാണ് വിവരം. രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലെ കഥയായിരിക്കും ചിത്രം പറയുക.

 

അനില മൂര്‍ത്തി

Recent Posts

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

6 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

6 hours ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

6 hours ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

6 hours ago