Categories: Gossips

കോടികള്‍ വാരി രോമാഞ്ചം; ബോക്‌സ്ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട്

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി രോമാഞ്ചം. ഈ വര്‍ഷം പുറത്തിറങ്ങിയ മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളെയാണ് രോമാഞ്ചം ബോക്‌സ്ഓഫീസില്‍ പിന്നിലാക്കിയത്. ഇപ്പോഴും തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന രോമാഞ്ചത്തിന്റെ ഇതുവരെയുള്ള കളക്ഷന്‍ 45 കോടിക്ക് മുകളിലാണ്.

ആഗോള താലത്തില്‍ 45 കോടിക്ക് മുകളിലും കേരളത്തില്‍ നിന്ന് മാത്രമായി 27 കോടിയും ചിത്രം കളക്ട് ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ട് കോടിയില്‍ താഴെ മുതല്‍മുടക്കിലാണ് രോമാഞ്ചം നിര്‍മിച്ചിരിക്കുന്നത്. അധികം താമസിയാതെ ചിത്രം 50 കോടി ക്ലബില്‍ കയറുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.

ജിതു മാധവന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ്, അനന്തരാമന്‍ അജയ്, സജിന്‍ ഗോപു, അബിന്‍ ബിനോ, സിജു സണ്ണി എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നത്.

അതേസമയം ഈ വര്‍ഷം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ക്രിസ്റ്റഫറും മോഹന്‍ലാല്‍ ചിത്രമായ എലോണും തിയറ്ററുകളില്‍ പരാജയമായി.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

1 hour ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

1 hour ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

1 hour ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

7 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

7 hours ago