Categories: Gossips

കരള്‍ മാറ്റിവയ്ക്കാന്‍ കാത്തുനില്‍ക്കാതെ സുബി പോയി…! വിതുമ്പി സഹപ്രവര്‍ത്തകര്‍

കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് നടിയും അവതാരകയുമായ സുബി സുരേഷിന്റെ മരണം. കഴിഞ്ഞ ഏതാനും മാസങ്ങളായി താരത്തിനു കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ലിവര്‍ സിറോസിസ് തിരിച്ചറിഞ്ഞതിനു ശേഷവും അഭിനയ ലോകത്ത് സജീവമായിരുന്നു താരം. മരുന്നുകള്‍ കഴിച്ചാണ് ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നത്.

കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയിലും എല്ലാറ്റിനേയും ചിരിച്ചുകൊണ്ട് നേരിടുന്ന സുബിയെയാണ് സഹപ്രവര്‍ത്തകര്‍ കണ്ടത്. കഴിഞ്ഞ 20 ദിവസമായി സുബിക്ക് രോഗം മൂര്‍ച്ഛിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ശ്രമങ്ങള്‍ നടന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ദാതാവിനെ തിരഞ്ഞുകൊണ്ടിരിക്കുന്നതിനിടെയാണ് സുബി ഈ ലോകത്തോട് യാത്ര പറഞ്ഞത്.

Subi Suresh

1988 ഓഗസ്റ്റ് 23 നാണ് സുബിയുടെ ജനനം. സ്റ്റേജ് ഷോകളിലൂടെയാണ് സുബി അഭിനയ ലോകത്തേക്ക് എത്തുന്നത്. അവതാരക, കോമഡി താരം, മോഡല്‍ എന്നീ നിലകളിലെല്ലാം താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി ശ്രദ്ധിക്കപ്പെട്ടത്.

അപരന്‍മാര്‍ നഗരത്തില്‍, കനക സിംഹാസനം, ഹാപ്പി ഹസ്ബന്റ്സ്, ഡിറ്റക്ടീവ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, ലക്കി ജോക്കര്‍, പച്ചക്കുതിര, കില്ലാടി രാമന്‍, ഐ ലൗ മി, പഞ്ചവര്‍ണതത്ത, ഡ്രാമ തുടങ്ങി നിരവധി സിനിമകളില്‍ സുബി അഭിനയിച്ചിട്ടുണ്ട്.

 

 

അനില മൂര്‍ത്തി

Recent Posts

സർട്ടിഫിക്കറ്റുകളിൽ ജാതിയോ മതമോ ഇല്ല, മാതാപിതാക്കൾ നൽകിയ വലിയ സ്വാതന്ത്ര്യത്തെക്കുറിച്ച് നടി മുത്തുമണി

നടിയും അഭിഭാഷകയുമായ മുത്തുമണി സോമസുന്ദരത്തിന്റെ കുടുംബവിശേഷങ്ങളും ജീവിതവും…

19 minutes ago

മാലിദ്വീപിൽ സ്രാവുകൾക്കൊപ്പം നീന്തി ട്രാവൽ വ്ലോഗർ അരുണിമ; ചിത്രങ്ങൾ വൈറൽ!

സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററും സോളോ ട്രാവലറുമായ…

22 minutes ago

നിമിഷ് ഒപ്പമില്ല, ഒന്നും ചെയ്യേണ്ട… തുറന്ന് പറഞ്ഞ് അഹാന

അടുത്തിടെ ഏറ്റവും കൂടുതല്‍ വൈറലായ വിവാഹമായിരുന്നു അഹാന…

7 hours ago

അശ്വിന്‍ ഇപ്പോള്‍ ‘ഓ ബൈ ഓസി’യുടെ സിഇഒ: ബിസിനസ് വിശേഷങ്ങളുമായി ദിയ കൃഷ്ണ

സോഷ്യല്‍ മീഡിയയിലൂടെയും സ്വന്തം സംരംഭത്തിലൂടെയും ഏറെ ശ്രദ്ധനേടിയ…

7 hours ago

കാഷ്വൽ ലുക്കിൽ ആരാധകരുടെ മനം കവർന്ന് അഞ്ജു കുര്യൻ

നടി അഞ്ജു കുര്യന്റെ ഏറ്റവും പുതിയ സോഷ്യൽ…

21 hours ago