Mammootty
പ്രമുഖ തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകന്‍ ഡീന്‍ ഡെന്നീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകും. ഏപ്രിലില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ഈ വര്‍ഷം തന്നെ ചിത്രം റിലീസ് ചെയ്യാനാണ് സാധ്യത.
മലയാളത്തില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു ഴോണറാണ് ഈ ചിത്രം. മൈന്‍ഡ് ഗെയിം ത്രില്ലറായ ചിത്രത്തിന്റെ ഛായാഗ്രഹണം കുറുപ്പ്, റോഷാക്ക്, കിങ് ഓഫ് കൊത്ത എന്നിവയിലൂടെ ശ്രദ്ധേയനായ നിമിഷ് രവിയാണ്. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്.
റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്‌ക്വാഡിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍, തെലുങ്ക് ചിത്രം ഏജന്റ് എന്നീ ചിത്രങ്ങളാണ് ഇനി മമ്മൂട്ടിയുടേതായി പുറത്തുവരാനുള്ളത്.
സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…