Christopher
തുടര്‍ച്ചയായ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ക്രിസ്റ്റഫറിലൂടെ നാണംകെട്ട് മമ്മൂട്ടി. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍ ഒരാഴ്ച കൊണ്ട് തിയറ്ററുകളില്‍ നിന്ന് കളക്ട് ചെയ്തത് വെറും അഞ്ച് കോടി മാത്രം. സമീപകാലത്തെ മമ്മൂട്ടിയുടെ ഏറ്റവും വലിയ പരാജയ ചിത്രമായിരിക്കുകയാണ് ക്രിസ്റ്റഫര്‍.
മുടക്ക് മുതല്‍ തിരിച്ചുപിടിക്കാന്‍ സിനിമയ്ക്ക് സാധിച്ചിട്ടില്ലെന്നാണ് വിവരം. റിലീസ് ചെയ്ത മിക്ക സ്ക്രീനുകളില്‍ നിന്നും സിനിമ നീക്കം ചെയ്തു കഴിഞ്ഞു. ചിത്രത്തിന്റെ ഒ.ടി.ടി. അവകാശവും ഇതുവരെ വിറ്റുപോയിട്ടില്ലെന്നാണ് വിവരം.
Mammootty
അമല പോള്‍, ഐശ്വര്യ ലക്ഷ്മി, സ്നേഹ, ഷൈന്‍ ടോം ചാക്കോ, വിനയ് റായ്, ദിലീഷ് പോത്തന് എന്നിവരാണ് ചിത്രത്തില്‍ ശ്രദ്ധേയമായ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. സമകാലിക വിഷയങ്ങളെ ആസ്പദമാക്കിയുള്ളതാണ് ഉദകൃഷ്ണയുടെ തിരക്കഥ.
ചെറിയ ചിത്രങ്ങളിലൂടെ തുടങ്ങി, ജോഷിയെയും പ്രിയദർശനെയും പോലുള്ള…
കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്റ'…
മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…
വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…
കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…