Categories: Gossips

ക്രിസ്റ്റഫര്‍ പരാജയമോ? ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട്

ബോക്‌സ്ഓഫീസില്‍ ശരാശരി പ്രകടനവുമായി മമ്മൂട്ടി ചിത്രം ക്രിസ്റ്റഫര്‍. റിലീസ് ദിവസം ചിത്രത്തിന്റെ ഗ്രോസ് 1.70 കോടി മാത്രമാണ്. ആദ്യദിനം രണ്ട് കോടി പോലും കളക്ട് ചെയ്യാന്‍ ക്രിസ്റ്റഫറിന് സാധിച്ചില്ല. ആദ്യ ഷോയ്ക്ക് ശേഷം പുറത്തുവന്ന മോശം റിപ്പോര്‍ട്ടുകള്‍ സിനിമയുടെ പിന്നീടുള്ള ബോക്‌സ്ഓഫീസ് പ്രകടനത്തെ സാരമായി ബാധിച്ചു.

ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍ ഇന്നലെയാണ് തിയറ്ററുകളിലെത്തിയത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്.

Christopher

മോശം തിരക്കഥയാണ് സിനിമയ്ക്ക് തിരിച്ചടിയായത്. പ്രവചനീയമായ കഥാ സന്ദര്‍ഭങ്ങള്‍ സിനിമയുടെ ആസ്വാദനത്തെ സാരമായി ബാധിച്ചു. മമ്മൂട്ടിയുടെ പ്രകടനം മാത്രമാണ് ചിത്രത്തില്‍ ആരാധകരെ തൃപ്തിപ്പെടുത്തിയത്. അമല പോള്‍, ഐശ്വര്യ ലക്ഷ്മി, സ്‌നേഹ, സിദ്ദിഖ്, വിനയ് റായ്, ദിലീഷ് പോത്തന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

2 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

2 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

2 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

8 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

8 hours ago