Nanpakal Nerathu Mayakkam
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഒരു ഓഫ് ബീറ്റ് ചിത്രമായിട്ട് കൂടി ബോക്‌സ്ഓഫീസിലും ചലനം സൃഷ്ടിക്കാന്‍ ചിത്രത്തിനു സാധിച്ചു. ജെയിംസ്, സുന്ദരം എന്നീ രണ്ട് കഥാപാത്രങ്ങളെയാണ് മമ്മൂട്ടി നന്‍പകല്‍ നേരത്ത് മയക്കത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗം ഷൂട്ട് ചെയ്തതിന്റെ പിന്നാമ്പുറ കാഴ്ചകളാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ ട്രാന്‍സ്‌ഫോര്‍മേഷന്‍ രംഗങ്ങള്‍ തന്നെയാണ് ഈ വീഡിയോയിലെ ശ്രദ്ധാകേന്ദ്രം. ലിജോ ജോസ് പെല്ലിശ്ശേരിക്ക് മുന്നില്‍ അനുസരണയുള്ള ഒരു തുടക്കക്കാരനെ പോലെയാണ് മമ്മൂട്ടിയെ കാണപ്പെടുന്നത്.
മമ്മൂട്ടി കമ്പനി നിര്‍മിച്ച നന്‍പകല്‍ നേരത്ത് മയക്കം നേരത്തെ ഐഎഫ്എഫ്‌കെ വേദിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…