Nanpakal Nerathu Mayakkam
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ഐ.എഫ്.എഫ്.കെ വേദിയില്‍ മികച്ച പ്രതികരണം ലഭിച്ചതിനാല്‍ സിനിമയ്ക്ക് തിയറ്ററുകളിലും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. കുടുംബപ്രേക്ഷകര്‍ അടക്കം നന്‍പകല്‍ നേരത്ത് മയക്കത്തിനു ടിക്കറ്റെടുക്കുന്ന കാഴ്ചയാണ് കാണുന്നത്.
ഒരു ഓഫ് ബീറ്റ് ഴോണറില്‍ ഉള്‍പ്പെട്ട സിനിമയായിട്ടും തരക്കേടില്ലാത്ത കളക്ഷനാണ് ആദ്യ ദിവസം തന്നെ ചിത്രം കേരളത്തില്‍ നിന്ന് സ്വന്തമാക്കിയത്. ആദ്യ ദിവസം കേരളത്തില്‍ നിന്ന് മാത്രം 1.02 കോടിയാണ് ചിത്രം കളക്ട് ചെയ്തതെന്നാണ് ട്രാക്ക്ഡ് സോഴ്‌സുകളില്‍ നിന്ന് ലഭ്യമാകുന്ന വിവരം. ഒരു ഓഫ് ബീറ്റ് സിനിമയ്ക്ക് ലഭിക്കുന്ന മികച്ച ആദ്യദിന കളക്ഷനാണ് ഇത്.
മമ്മൂട്ടിക്കമ്പനി തന്നെയാണ് നന്‍പകല്‍ നേരത്ത് മയക്കം നിര്‍മിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ അടക്കം ചിത്രം റിലീസ് ചെയ്യാനിരിക്കുന്നതേയുള്ളൂ.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദിവ്യ പ്രഭ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ.…