സൂപ്പര്‍താരം വിജയ് വിവാഹമോചിതനായി എന്ന് വിക്കിപീഡിയ. വിജയ് ഭാര്യ സംഗീതയുമായുള്ള ബന്ധം 2022 ല്‍ പിരിഞ്ഞെന്നാണ് വിക്കിപീഡിയ പേജില്‍ എഡിറ്റിങ്. ഒരു മലയാളി നടിയുമായി വിജയ് പ്രണയത്തിലാണെന്നും വിക്കിപീഡിയയില്‍ പറയുന്നു.
ഏതാനും മണിക്കൂറുകള്‍ മുന്‍പാണ് താരത്തിന്റെ വിക്കിപീഡിയ സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. താരത്തിന്റെ വിക്കിപീഡിയ പേജില്‍ ആരോ എഡിറ്റ് ചെയ്തതാണ് ഈ തെറ്റിദ്ധാരണയ്ക്ക് കാരണം. 1999 മുതല്‍ 2022 വരെ സംഗീത സൂപ്പര്‍താരത്തിന്റെ ഭാര്യയായിരുന്നു എന്നാണ് വിക്കിപീഡിയ പേജില്‍ എഡിറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ സംഭവം വാര്‍ത്തയായതോടെ വിക്കിപീഡിയ ഇത് തിരുത്തിയിട്ടുണ്ട്.
സൂപ്പര്‍താരത്തിനൊപ്പം പൊതുവേദികളില്‍ സംഗീതയെ കാണാതായതോടെ ചില കുബുദ്ധികള്‍ ചേര്‍ന്നാണ് വിക്കിപീഡിയ പേജില്‍ ഇങ്ങനെയൊരു എഡിറ്റിങ് നടത്തിയതെന്നാണ് വിവരം. ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് ഭാര്യയെ കൂടാതെയാണ് വിജയ് എത്തിയത്.
അതേസമയം, മക്കള്‍ക്കൊപ്പം ലണ്ടനില്‍ അവധിക്കാലം ആഘോഷിക്കുകയാണ് സംഗീത. സിനിമ തിരക്കുകള്‍ ഉള്ളതിനാല്‍ വിജയ് കുടുംബത്തിനൊപ്പം പോയില്ല. അതുകൊണ്ടാണ് സമീപകാലത്ത് പല പരിപാടികളിലും വിജയ് തനിച്ച് പങ്കെടുത്തത്. 1999 ലാണ് ശ്രീലങ്കയില്‍ നിന്നുള്ള സംഗീത സ്വര്‍ണലിംഗത്തെ വിജയ് വിവാഹം കഴിച്ചത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കാ ബോബന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വില്ലന് വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായ നടനാണ് റിയാസ്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…