Categories: latest news

വീണ്ടും വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ഞാന്‍ കിച്ചുവുമായി സംസാരിച്ചിട്ടുണ്ട്; രേണു

അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ മകന്‍ കിച്ചു നടത്തിയ തുറന്ന് പറച്ചിലുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. അച്ഛന്റെ മരണശേഷം താന്‍ അനുഭവിച്ച ഒറ്റപ്പെടലിനെക്കുറിച്ചും കുടുംബാംഗങ്ങളില്‍ നിന്നുള്ള അവഗണനയെക്കുറിച്ചുമൊക്കെയാണ് വീഡിയോയില്‍ കിച്ചു വികാരാധീനനായി സംസാരിച്ചത്. ശേഷം, ഇതിനെല്ലാം മറുപടിയുമായി രേണു സുധിയും രംഗത്തെത്തിയിരുന്നു. തനിക്ക് 24 വയസുള്ളപ്പോഴാണ് ഒരു 11 കാരന്റെ അമ്മയായതെന്നും രേണു പറഞ്ഞിരുന്നു. താന്‍ ഇന്നേവരെ ഒന്നും ചെയ്തിട്ടില്ല. പിന്നെ എന്തിനാണ് തന്നെ കുറ്റപ്പെടുത്തുന്നതെന്ന് അറിയില്ലെന്നും രേണു പറഞ്ഞിരുന്നു. വിവാദങ്ങളെക്കുറിച്ച് ഓണ്‍ലൈന്‍ മീഡിയകളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് രേണു ഇപ്പോള്‍.

”വിമര്‍ശനങ്ങളെക്കുറിച്ച് കുറിച്ച് കൂടുതല്‍ ചിന്തിച്ചിരുന്നാല്‍ നമ്മള്‍ അവിടെ തളര്‍ന്ന് ഇരുന്ന് പോകും. മനുഷ്യനല്ലേ… ക്ഷമിക്കുന്നതിനും സഹിക്കുന്നതിനും ഒരു പരിധിയില്ലേ. ഫേക്ക് ഐഡിയില്‍ നിന്നും മോശം കമന്റുകള്‍ വന്നാല്‍ ഒരു പരിധി കഴിയുമ്പോള്‍ ശക്തമായി പ്രതികരിക്കും. എല്ലാവരേയും പോലെ പലവിധ ഫീലിങ്‌സുള്ള ആളാണ് ഞാന്‍. പല മാനസികാവസ്ഥയില്‍ ഇരിക്കുമ്പോഴാകും മോശം കമന്റുകള്‍ വരുന്നത്. ഒറ്റപ്പെട്ടുവെന്ന തോന്നല്‍ എനിക്കില്ല. ഒരുപാട് ജനങ്ങള്‍ എനിക്കൊപ്പമുണ്ട്. പേഴ്‌സണലി നോക്കുകയാണെങ്കില്‍ ചിലപ്പോഴൊക്കെ ഒറ്റപ്പെട്ടുവെന്ന് തോന്നാറുണ്ട്”, രേണു പറഞ്ഞു.

വിവാഹം ഉണ്ടായാല്‍ മക്കളുടെ സമ്മതം ചോദിക്കുമോ എന്ന ചോദ്യത്തിനും താരം മറുപടി നല്‍കി. ”വീണ്ടും വിവാഹം കഴിക്കുന്നതിനെക്കുറിച്ച് മുന്‍പ് ഞാന്‍ കിച്ചുവുമായി സംസാരിച്ചിട്ടുണ്ട്. അന്ന് അവന്‍ പറഞ്ഞ മറുപടി അമ്മയുടെ ഇഷ്ടം എന്നാണ്. ഇനി വിവാഹം കഴിക്കണമെങ്കില്‍ കിച്ചുവിന്റേയും ഇളയ മകന്റേയും സമ്മതം ഉണ്ടെങ്കില്‍ മാത്രമാകുമോയെന്ന് ചോദിച്ചാല്‍ എനിക്ക് താല്‍പര്യമുണ്ടെങ്കില്‍ ഞാന്‍ വിവാഹം കഴിക്കും. മക്കളുടെ സമ്മതം അതിന് ആവശ്യമില്ല. അവരല്ലല്ലോ, ഞാന്‍ അല്ലേ വിവാഹം കഴിക്കുന്നത്”, രേണു കൂട്ടിച്ചേര്‍ത്തു.

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

9 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

17 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

17 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

17 hours ago