Categories: Gossips

മോണ്‍സ്റ്ററിലെ ഡബിള്‍ മീനിങ് ഡയലോഗുകള്‍ ആവശ്യമായിരുന്നു: ഹണി റോസ്

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് മോണ്‍സ്റ്റര്‍. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. വലിയ പ്രതീക്ഷകളോട് തിയറ്ററുകളിലെത്തിയ ചിത്രം പക്ഷേ പരാജയമായിരുന്നു. നിരവധി ഡബിള്‍ മീനിങ് ഡയലോഗുകള്‍ കൊണ്ട് സമ്പന്നമായിരുന്നു ചിത്രം. തിരക്കഥ ആവശ്യപ്പെടുന്നതിന് അനുസരിച്ചായിരുന്നു അത്തരം ഡബിള്‍ മീനിങ് ഡയലോഗുകള്‍ എന്ന് പറയുകയാണ് മോണ്‍സ്റ്ററില്‍ പ്രധാന വേഷം അവതരിപ്പിച്ച നടിമാരില്‍ ഒരാളായ ഹണി റോസ്.

ലക്കി സിങ് എന്ന കഥാപാത്രത്തെ ആ രീതിയിലാണ് രൂപപ്പെടുത്തിയിരിക്കുന്നതെന്നും സിനിമയ്ക്ക് ഡബിള്‍ മീനിങ് ഡയലോഗുകള്‍ ആവശ്യമായിരുന്നുവെന്നും ഹണി പറഞ്ഞു. ഇത് എഴുത്തുകാരന്റെ സ്വാതന്ത്ര്യമാണെന്നും തനിക്ക് അതിലൊന്നും ചെയ്യാനാവില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

Honey Rose

‘ ഷൂട്ട് ചെയ്യുന്ന സമയത്ത് അതിനെ പറ്റി ചിന്തിച്ചിരുന്നു. പക്ഷേ ലക്കിസിങ് എന്ന കഥാപാത്രത്തെ ട്രീറ്റ് ചെയ്തിരിക്കുന്നത് അങ്ങനെയാണ്. ഭയങ്കര വഷളനായ ചൊറിയനായ കഥാപാത്രമാണ്. അങ്ങനെയുള്ള കഥാപാത്രം നമ്മുടെ സമൂഹത്തിലുണ്ട്. അങ്ങനെയൊരാളെ അവതരിപ്പിക്കുമ്പോള്‍ ഇത്തരം ഡയലോഗുകളുടെ ആവശ്യമുണ്ടായിരുന്നു. പിന്നെ അത് ഒരു എഴുത്തുകാരന്റെയും ക്രിയേറ്ററിന്റെയും അവകാശമാണ്. അതില്‍ എനിക്കൊന്നും ചെയ്യാന്‍ സാധിക്കില്ല,’ ഹണി പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

4 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

4 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

4 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

10 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

10 hours ago