Categories: Gossips

‘ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല’; സായ്കുമാറുമായുള്ള ബന്ധത്തെ കുറിച്ച് ബിന്ദു പണിക്കര്‍

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരജോഡികളാണ് സായ്കുമാറും ബിന്ദു പണിക്കരും. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. 2019 ഏപ്രില്‍ 10 നാണ് ഇരുവരും വിവാഹിതരായത്. ഭര്‍ത്താവിന്റെ മരണശേഷം മാനസികമായി തളര്‍ന്നിരിക്കുമ്പോഴാണ് ബിന്ദു പണിക്കരുടെ ജീവിതത്തിലേക്ക് സായ്കുമാര്‍ കയറിവന്നത്.

ഭര്‍ത്താവ് മരിക്കുമ്പോള്‍ മകള്‍ക്ക് ആറ് വയസ്സായിരുന്നു പ്രായമെന്ന് ബിന്ദു പണിക്കര്‍ പറയുന്നു. സഞ്ജയനം കഴിഞ്ഞ ഉടനെ അഭിനയിക്കാന്‍ പോയിട്ടുണ്ട്. ആ സമയത്ത് അഭിനയിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്ന് ഒരുപാട് സഹായങ്ങള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ബിന്ദു പറയുന്നു.

Bindu Panicker and Sai Kumar

ഭര്‍ത്താവ് മരിച്ച സമയത്താണ് സായ്കുമാര്‍ ജീവിതത്തിലേക്ക് വരുന്നത്. പക്ഷേ അതേകുറിച്ച് അധികം പറയാന്‍ താല്‍പര്യമില്ല. ഞാനും സായിയേട്ടനും ഇപ്പോള്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. പല തരത്തിലുള്ള ആരോപണങ്ങളും വന്നിട്ടുണ്ട്. അതൊന്നും ഞങ്ങളെ ബാധിക്കുന്നില്ല. എന്നെ സംബന്ധിച്ച് മനസാക്ഷിയോട് തെറ്റ് ചെയ്യാതെ ജീവിക്കുന്നു എന്നതിലാണ് കാര്യം. സാധാരണ മനുഷ്യരാണ് നമ്മള്‍ എല്ലാം, ഒരാള്‍ നമ്മളെ കുറിച്ച് ആരോപണങ്ങളും കുറ്റങ്ങളും പറയുമ്പോള്‍ വേദനയും വിഷമവും ഒക്കെ തോന്നും. പക്ഷെ അതെല്ലാം കേള്‍ക്കണം എന്നത് എന്റെ വിധിയാണ് എന്ന് ചിന്തിച്ചു കഴിഞ്ഞാല്‍ തീര്‍ന്നു. ഈ ആരോപണങ്ങള്‍ എല്ലാം ഉയരുമ്പോഴും അതിനെ അതിജീവിക്കാന്‍ ദൈവം കരുത്ത് നല്‍കുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം – ബിന്ദു പണിക്കര്‍ പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായി: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

10 hours ago

ദീപികയുടെ വാക്ക് കേട്ട് ധോണി മുടി മുറിച്ചിരുന്നു; പുതിയ റിപ്പോര്‍ട്ട്

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

10 hours ago

സിനിമയ്ക്ക് പിന്നാലെ പോകാമെന്ന് തീരുമാനിച്ചപ്പോള്‍ പിന്തുണച്ചത് എലിസബത്ത്: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

10 hours ago

അപകടത്തിന് ശേഷം മേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തൊക്കെ വേദന ഉണ്ടായിരുന്നു: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

10 hours ago

സാരി ധരിച്ചാല്‍ തള്ളച്ചി എന്ന് വിളിക്കും: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

10 hours ago

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

12 hours ago