Nazriya Nazim
ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം ഉറപ്പിച്ച നടിയാണ് നസ്രിയ നസീം ഫഹദ്. ഇന്ന് താരത്തിന്റെ ജന്മദിനമാണ്. പളുങ്ക് എന്ന സിനിമയില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ചാണ് നസ്രിയയുടെ സിനിമാപ്രവേശം. ഓം ശാന്തി ഓശാനയിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നസ്രിയ നേടി. സൂപ്പര്‍താരം ഫഹദ് ഫാസിലാണ് നസ്രിയയുടെ ജീവിതപങ്കാളി. 1994 ഡിസംബര്‍ 20 ന് ജനിച്ച നസ്രിയയുടെ 28-ാം ജന്മദിനമാണ് ഇന്ന്. 2014 ഓഗസ്റ്റ് 21 നാണ് നസ്രിയയും ഫഹദും വിവാഹിതരായത്.
ബാലതാരമായാണ് നസ്രിയ സിനിമയിലേക്ക് എത്തിയത്. പിന്നീട് മലയാളികളുടെ ഇഷ്ട താരമായി മാറി. ‘അണ്ടേ സുന്ദരാനികി’ എന്ന ചിത്രത്തിലൂടെ നസ്രിയ തന്റെ തെലുങ്ക് അരങ്ങേറ്റം നടത്തിയത് ഈയടുത്താണ്.
Nazriya
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രമാണ് നസ്രിയയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്സ് എന്നിവയിലൂടെ നസ്രിയ ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമായി.
ഫഹദുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്തെങ്കിലും പിന്നീട് വീണ്ടും സിനിമയില്‍ സജീവമായി.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ മാധവന്‍.ഇന്‍സ്റ്റഗ്രാമിലാണ്…