Niranjana Anoop
പുതിയ വീഡിയോ പങ്കുവെച്ച് നടി നിരഞ്ജന അനൂപ്. ദിലീപും മഞ്ജു വാരിയറും തകര്‍ത്തഭിനയിച്ച സല്ലാപം എന്ന ചിത്രത്തിലെ പഞ്ചവര്‍ണ പൈങ്കിളി പെണ്ണേ പാട്ടിനൊപ്പം നൃത്തംവെയ്ക്കുന്ന നിരഞ്ജനയെ വീഡിയോയില്‍ കാണാം. സല്ലാപം സിനിമയ്ക്ക് ഫാന്‍സ് ഉണ്ടോ എന്ന് ചോദിച്ചാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഷെയ്ന്‍ നിഗം നായകനായ ബര്‍മുഡയാണ് നിരഞ്ജനയുടേതായി ഉടന്‍ റിലീസിനെത്തുന്ന ചിത്രം. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിക്കുന്ന ചിത്രത്തിലും നിരഞ്ജന അഭിനയിക്കുന്നുണ്ട്. അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന കിങ്ഫിഷ് എന്ന ചിത്രത്തിലും നിരഞ്ജന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നിരഞ്ജന. തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി താരം പങ്കുവെയ്ക്കാറുണ്ട്.
ചെറുപ്പം മുതല്‍ കുച്ചിപ്പുഡി അഭ്യസിച്ച താരം മഞ്ജുവാര്യര്‍ക്കും ശോഭനയ്ക്കും ഒപ്പം വേദി പങ്കിട്ടിട്ടുള്ള നര്‍ത്തകി കൂടിയാണ്. മോഹന്‍ലാലും രഞ്ജിത്തും ഒന്നിച്ച 2015ല്‍ പുറത്തിറങ്ങിയ ലോഹം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…
വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…
ആര്‍ട്ടിസ്റ്റുകള്‍ക്ക് പിന്നാലെ കാമറയുമായി പോകുന്ന ഓണ്‍ലൈന്‍ മീഡിയക്കാര്‍…
മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഗൗരി കൃഷ്ണന്‍.…
ഓണ്‍ലൈന്‍ മീഡിയ്ക്കെതിരെ പെട്ടിത്തെറിച്ച് നടന്‍ രണ്‍ബീര്‍ കപൂര്‍.…