Vinay Fort
കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ ചിത്രം ‘ഹെയിൽ മേരി’യെക്കുറിച്ച് നടൻ വിനയ് ഫോർട്ട്. ചാക്കോച്ചൻ തന്റെ കരിയറിൽ ഇതുവരെ ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ചതും ബ്രില്യന്റുമായ ഒരു ആക്ഷൻ രംഗം ഈ സിനിമയിലുണ്ടെന്ന് വിനയ് ഫോർട്ട് പറഞ്ഞു. ഒരു കൊമേഴ്ഷ്യൽ സിനിമയ്ക്ക് വേണ്ടുന്ന എല്ലാ ചേരുവകളും ഒത്തുചേർന്നൊരു പൂർണ്ണ കൊമേഴ്ഷ്യൽ പാക്കേജായിരിക്കും ‘ഹെയിൽ മേരി’ എന്നും അദ്ദേഹം വ്യക്തമാക്കി.
‘ക്യു സ്റ്റുഡിയോ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിനയ് ഫോർട്ട് സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചത്. “ചാക്കോച്ചൻ ഇതുവരെ ചെയ്തിട്ടുള്ളതിൽ ഏറ്റവും ബ്രില്യന്റായ ഒരു ഫൈറ്റ് സീക്വൻസ് ഈ സിനിമയിലുണ്ട്. വളരെ ബ്രില്യന്റായ ഒരു ഫൈറ്റ് സീക്വൻസാണത്. ഇതൊരു കൊമേഴ്ഷ്യൽ പാക്കേജാണ്. ഒരു കൊമേഴ്ഷ്യൽ സിനിമയ്ക്ക് വേണ്ടുന്ന എല്ലാ ചേരുവകളും ഈ സിനിമയിലുണ്ടാകും,” വിനയ് ഫോർട്ട് പറഞ്ഞു.
നവാഗതനായ വിഷ്ണു രവികുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് പ്രശസ്ത എഴുത്തുകാരൻ ജി.ആർ. ഇന്ദുഗോപനാണ്. ഡോ. നീരജ് രാജനും മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കൊച്ചിയിലെ ഒരു സാധാരണ സ്കൂൾ ബസ് ഡ്രൈവറായ മധുവിന്റെ ജീവിതത്തിൽ, ഭൂതകാലത്തിലെ ഒരു സംഭവം വീണ്ടും കടന്നുവരുമ്പോഴുണ്ടാകുന്ന അപ്രതീക്ഷിത വഴിത്തിരിവുകളാണ് ഈ ഇമോഷണൽ ത്രില്ലർ ഡ്രാമ പറയുന്നത്.
‘നായാട്ട്’, ‘ഓഫീസർ ഓൺ ഡ്യൂട്ടി’ എന്നീ ചിത്രങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബനും മാർട്ടിൻ പ്രക്കാട്ടും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ഗ്രീൻ റൂം പ്രൊഡക്ഷൻസും (സിബി ചാവറ) ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കുഞ്ചാക്കോ ബോബനും വിനയ് ഫോർട്ടിനുമൊപ്പം സുരാജ് വെഞ്ഞാറമൂട്, അനു സിത്താര, ജഗദീഷ്, സുഹാസിനി മണിരത്നം, ഹക്കിം ഷാജഹാൻ, കാവ്യ രാമചന്ദ്രൻ, ശ്രീകാന്ത് മുരളി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ജേക്സ് ബിജോയ് സംഗീതവും റോബി വർഗീസ് രാജ് ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. ചമൻ ചാക്കോയാണ് എഡിറ്റർ. നവംബർ 26-ന് ‘ഹെയിൽ മേരി’ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
'മിന്നൽ മുരളി'ക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിർമ്മിക്കുന്ന…
സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി രാജേഷ് നായർ സംവിധാനം…
തനിക്കെതിരായ വിമര്‍ശനങ്ങളും പരിഹാസങ്ങളും അവഗണിക്കാന്‍ പഠിച്ചുവെങ്കിലും കുടുംബത്തെ…
ബോളിവുഡിനേക്കാള്‍ മികച്ച പ്രതിഫലവും അംഗീകാരവും താരപദവിയും ലഭിച്ചത്…
വിവാഹജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിച്ചതിന് പിന്നാലെ…
ഒട്ടേറെ സിനിമകളിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായികയാണ്…