Categories: latest news

കുടുംബത്തെ തൊട്ടാല്‍ മിണ്ടാതിരിക്കില്ല; രശ്മിക

തനിക്കെതിരായ വിമര്‍ശനങ്ങളും പരിഹാസങ്ങളും അവഗണിക്കാന്‍ പഠിച്ചുവെങ്കിലും കുടുംബത്തെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് നടി രശ്മിക മന്ദാന. വ്യക്തിത്വത്തെയും അഭിനയത്തെയും സിനിമകളെയും വിമര്‍ശിക്കുന്നത് ഒരു പൊതുപ്രവര്‍ത്തകയെന്ന നിലയില്‍ നേരിടേണ്ടിവരുന്ന കാര്യമാണ്. എന്നാല്‍ സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബാംഗങ്ങളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നത് അതിരുകടക്കലാണെന്നും താരം വ്യക്തമാക്കി.

വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള ‘കോഫി വിത്ത് കരണ്‍’ പരിപാടിയിലെ അഭിമുഖത്തിന് പിന്നാലെയുണ്ടായ വിവാദത്തെക്കുറിച്ച് പ്രേമ – ദി ജേണലിസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് രശ്മിക മനസ്സുതുറന്നത്. പരിപാടിയില്‍ ഇരുവരും നടത്തിയ തുറന്നുപറച്ചിലുകള്‍ക്ക് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചെങ്കിലും ചില പരാമര്‍ശങ്ങള്‍ വലിയ തോതിലുള്ള ട്രോളിങ്ങിനും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു. ഇതിന് പിന്നാലെ വ്യാജ ഉള്ളടക്കങ്ങള്‍, കൃത്രിമമായി നിര്‍മിച്ച സ്‌ക്രീന്‍ഷോട്ടുകള്‍, ആള്‍മാറാട്ടം, സംഘടിതമായ ഓണ്‍ലൈന്‍ അധിക്ഷേപം എന്നിവയ്‌ക്കെതിരെ രശ്മികയും വിജയും ഔദ്യോഗികമായി പരാതി നല്‍കുകയും ചെയ്തു.

മുന്‍പ് സമൂഹമാധ്യമങ്ങളിലെ അധിക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കാറുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതിന് ശ്രമിക്കാറില്ലെന്ന് രശ്മിക പറഞ്ഞു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അതുകൊണ്ട് പ്രയോജനമില്ലെന്നും സമയം പാഴാക്കലാണെന്നും തിരിച്ചറിഞ്ഞു. ചിലപ്പോഴൊക്കെ പ്രതികരിക്കണമെന്ന് തോന്നാറുണ്ടെങ്കിലും മൗനം പാലിക്കുന്നതാണ് നല്ലതെന്ന് മനസ്സിലാക്കിയതായും താരം വ്യക്തമാക്കി.

ജോയൽ മാത്യൂസ്

Recent Posts

ദക്ഷിണേന്ത്യന്‍ സിനിമയില്‍നിന്ന് ഒത്തിരി സ്‌നേഹം ലഭിച്ചു; സമീറ റെഡ്ഡി

ബോളിവുഡിനേക്കാള്‍ മികച്ച പ്രതിഫലവും അംഗീകാരവും താരപദവിയും ലഭിച്ചത്…

14 minutes ago

ഹണിമൂണ്‍ ആഘോഷമാക്കി റിമി

വിവാഹജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിച്ചതിന് പിന്നാലെ…

17 minutes ago

സിനിമയിലെ ഇടവേളയെക്കുറിച്ച് അനുസിത്താര

ഒട്ടേറെ സിനിമകളിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായികയാണ്…

22 minutes ago

രണ്ട് ദിവസത്തേക്ക് ഭക്ഷണം കഴിക്കാനായില്ല; തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്‍

മലയാള സിനിമയിലെ മുന്‍നിര നടനാണ് കുഞ്ചാക്കോ ബോബന്‍.…

24 minutes ago

മൂത്രമൊഴിച്ചിരുന്നത് വാട്ടര്‍ ബോട്ടിലില്‍; തുറന്ന് പറഞ്ഞ് രമ്യ കൃഷ്ണന്‍

ഷൂട്ടിങില്‍ സെറ്റില്‍ നേരിടേണ്ടി വന്നിട്ടുള്ള വെല്ലുവിളികള്‍ തുറന്നു…

28 minutes ago