Categories: latest news

‘പുണ്യാളൻ 2-ന്റെ സ്ക്രിപ്റ്റ് ഇഷ്ടമായില്ല, ഞാൻ വരുന്നില്ലെന്ന് പറഞ്ഞപ്പോൾ അവരെന്നെ പടമാക്കി’; വർഷങ്ങൾക്ക് ശേഷം ആ രഹസ്യം പരസ്യമാക്കി നൈല ഉഷ

മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച സൂപ്പർഹിറ്റ് ചിത്രം ‘പുണ്യാളൻ അഗർബത്തീസി’ലെ ജോയ് താക്കോൽക്കാരന്റെ പ്രിയതമ അനു ജോയിയെ ആരാധകർക്ക് അത്രപെട്ടെന്ന് മറക്കാനാവില്ല. എന്നാൽ 2013-ൽ പുറത്തിറങ്ങിയ ആദ്യഭാഗത്തിന് ശേഷം 2017-ൽ ‘പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരിൽ രണ്ടാം ഭാഗം എത്തിയപ്പോൾ നൈല ഉഷ അവതരിപ്പിച്ച അനു എന്ന കഥാപാത്രത്തെ മരിച്ചുപോയതായാണ് കാണിച്ചത്. വർഷങ്ങളോളം പ്രേക്ഷകർക്കിടയിലുണ്ടായിരുന്ന ആ സംശയത്തിന് ഒടുവിൽ തമാശരൂപേണ മറുപടി നൽകിയിരിക്കുകയാണ് നടി നൈല ഉഷ.


നീണ്ട ഇടവേളയ്ക്ക് ശേഷം ജയസൂര്യയും നൈല ഉഷയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം ‘മായൻ ചാപ്റ്റർ വണ്ണി’ന്റെ കൊച്ചിയിൽ നടന്ന ട്രെയ്‌ലർ ലോഞ്ച് വേദിയിലായിരുന്നു താരത്തിന്റെ രസകരമായ തുറന്നുപറച്ചിൽ. ‘പുണ്യാളൻ അഗർബത്തീസ്’ രണ്ടാം ഭാഗത്തിൽ എന്തുകൊണ്ടാണ് അഭിനയിക്കാതിരുന്നതെന്ന അവതാരകന്റെ ചോദ്യത്തിന് വേദിയിലുണ്ടായിരുന്ന ജയസൂര്യയെ ചൂണ്ടിക്കാണിച്ചാണ് നൈല മറുപടി പറഞ്ഞു തുടങ്ങിയത്.


“സത്യത്തിൽ പുണ്യാളൻ അഗർബത്തീസ് 2-ന്റെ തിരക്കഥ ഞാൻ കേട്ടിരുന്നു. പക്ഷേ എനിക്കത് അത്ര ഇഷ്ടപ്പെട്ടില്ല. ഞാൻ വരുന്നില്ലെന്ന് പറഞ്ഞതുകൊണ്ട് അവരെന്നെ ‘പടമാക്കി’യതാണ്,” നൈല ചിരിയോടെ പറഞ്ഞു. രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘പുണ്യാളൻ അഗർബത്തീസ്’ നൈലയുടെ കരിയറിലെ രണ്ടാമത്തെ ചിത്രമായിരുന്നു. ആദ്യഭാഗത്തിലെ ഇവരുടെ കെമിസ്ട്രി വലിയ കൈയടി നേടിയിരുന്നതിനാൽ രണ്ടാം ഭാഗത്തിൽ നൈലയുടെ അസാന്നിധ്യം പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരുന്നു.


വർഷങ്ങൾക്കിപ്പുറം ജയസൂര്യയും നൈല ഉഷയും വീണ്ടും ഭാര്യാഭർത്താക്കന്മാരായി ഒന്നിക്കുന്ന ചിത്രമാണ് ‘മായൻ ചാപ്റ്റർ വൺ’. ‘കളങ്കാവൽ’ എന്ന ചിത്രത്തിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ഈ മിസ്റ്ററി ഡാർക്ക് ത്രില്ലറിൽ ‘സിമി’ എന്ന ശക്തമായ കഥാപാത്രത്തെയാണ് നൈല അവതരിപ്പിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

ഉണ്ണി മുകുന്ദൻ ഫിലിംസ് അവതരിപ്പിക്കുന്ന ‘ഗുരുവായൂർ അരങ്ങേറ്റം’; നായകനായി ഉണ്ണി മുകുന്ദൻ എത്തുമോ? ആകാംക്ഷയിൽ ആരാധകർ

ഗുരുവായൂർ ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന 'ഗുരുവായൂർ അരങ്ങേറ്റം'…

1 day ago

നിഗൂഢ ആചാരത്തിന്റെ ചുരുളഴിക്കാൻ ജയസൂര്യ; ഭയവും ആകാംക്ഷയും നിറച്ച് ‘മായൻ’ ട്രെയിലർ പുറത്ത്

കേരളത്തിലെ ചില പുരാതന ക്രൈസ്തവ കുടുംബങ്ങളുമായി ബന്ധപ്പെട്ട്…

2 days ago

വീണ്ടും ലാലേട്ടൻ-തരുൺ മൂർത്തി മാജിക്; ക്രിസ്മസ് ആഘോഷമാക്കാൻ മോഹൻലാൽ എത്തുന്നു

മലയാള സിനിമയിലെ വമ്പൻ വിജയമായിരുന്ന 'തുടരും' എന്ന…

2 days ago

മലയാളികൾ ഇന്നും നെഞ്ചേറ്റുന്ന ‘നാടൻ പെണ്ണും നാട്ടുപ്രമാണിയും’ 25 വർഷങ്ങൾ പിന്നിടുമ്പോൾ!

കാലമെത്ര കഴിഞ്ഞാലും, ടെലിവിഷനിലോ യൂട്യൂബിലോ കണ്ടാൽ ചാനൽ…

2 days ago