Categories: latest news

സൂപ്പർമാനും സ്പൈഡർമാനുമൊന്നും പ്രതീക്ഷിക്കരുത്; ‘കോസ്മിക് സാംസൺ’ കുടുംബപ്രേക്ഷകർക്കുള്ള ലളിതമായ ഫാന്റസി ചിത്രമെന്ന് സന്ദീപ് പ്രദീപ്

‘മിന്നൽ മുരളി’ക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘കോസ്മിക് സാംസണി’നെക്കുറിച്ചുള്ള പ്രേക്ഷകരുടെ അമിത പ്രതീക്ഷകളെ തിരുത്തി നായകൻ സന്ദീപ് പ്രദീപ്. ഹോളിവുഡ് ശൈലിയിലുള്ള സൂപ്പർഹീറോ സിനിമയായിട്ടല്ല, മറിച്ച് കുടുംബപ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയുന്ന ലളിതമായൊരു ഫാന്റസി ചിത്രമായിട്ടാണ് ‘കോസ്മിക് സാംസൺ’ ഒരുക്കിയിരിക്കുന്നതെന്ന് താരം വ്യക്തമാക്കി.


‘ക്യു സ്റ്റുഡിയോ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് സന്ദീപ് പ്രദീപ് സിനിമയുടെ സ്വഭാവത്തെക്കുറിച്ച് മനസ്സ് തുറന്നത്. “സൂപ്പർമാൻ, സ്പൈഡർമാൻ എന്നിവരെയൊന്നും പ്രതീക്ഷിച്ച് സിനിമയ്ക്ക് വരരുത്. ‘കോസ്മിക് സാംസൺ’ ഒരു ഫാമിലി-ഫാന്റസി സിനിമയാണ്. വളരെ സിമ്പിൾ ആയി കഥ പറയുന്ന ചിത്രമാണിത്. അതിൽ കുറച്ച് എക്സൈറ്റിങ് ആയ ഫാന്റസി എലമെന്റ്സ് ചേർത്തിട്ടുണ്ട്,” സന്ദീപ് പറഞ്ഞു. ‘മിന്നൽ മുരളി’യുടെ നിർമ്മാതാക്കളുടെ ചിത്രമായതുകൊണ്ട് തന്നെ ഇതൊരു വലിയ സൂപ്പർഹീറോ ചിത്രമാണെന്ന തരത്തിൽ പ്രചാരണങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയുടെ യഥാർത്ഥ സ്വഭാവം താരം വെളിപ്പെടുത്തിയത്.മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി നവംബർ 27-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും

സോഫിയ പോളും മാനുവൽ ക്രൂസ് ഡാർവിനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദീപക് ഡി. മേനോൻ ഛായാഗ്രഹണവും, ചമൻ ചാക്കോ എഡിറ്റിംഗും നിർവ്വഹിക്കുന്നു. സിബി മാത്യു അലക്സാണ് സംഗീതം. ‘മിന്നൽ മുരളി’ക്ക് ആക്ഷൻ ഒരുക്കിയ ഹോളിവുഡ് സ്റ്റണ്ട് മാസ്റ്റർ വ്ലാഡ് റിംബർഗ് തന്നെയാണ് ഈ ചിത്രത്തിനും ആക്ഷൻ കൊറിയോഗ്രാഫി നിർവ്വഹിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

.

അനില മൂര്‍ത്തി

Recent Posts

സൈജു കുറുപ്പ് നായകനാകുന്ന ‘ഹരിവരാസനം’; ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ നാളെ പുറത്തിറങ്ങും

സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി രാജേഷ് നായർ സംവിധാനം…

20 minutes ago

കുടുംബത്തെ തൊട്ടാല്‍ മിണ്ടാതിരിക്കില്ല; രശ്മിക

തനിക്കെതിരായ വിമര്‍ശനങ്ങളും പരിഹാസങ്ങളും അവഗണിക്കാന്‍ പഠിച്ചുവെങ്കിലും കുടുംബത്തെ…

9 hours ago

ദക്ഷിണേന്ത്യന്‍ സിനിമയില്‍നിന്ന് ഒത്തിരി സ്‌നേഹം ലഭിച്ചു; സമീറ റെഡ്ഡി

ബോളിവുഡിനേക്കാള്‍ മികച്ച പ്രതിഫലവും അംഗീകാരവും താരപദവിയും ലഭിച്ചത്…

9 hours ago

ഹണിമൂണ്‍ ആഘോഷമാക്കി റിമി

വിവാഹജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിച്ചതിന് പിന്നാലെ…

9 hours ago

സിനിമയിലെ ഇടവേളയെക്കുറിച്ച് അനുസിത്താര

ഒട്ടേറെ സിനിമകളിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായികയാണ്…

9 hours ago