ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ. നടന്‍ അര്‍ജുന്‍ കപൂര്‍ ആണ് മലൈകയുടെ കാമുകന്‍. ഇരുവരും തമ്മില്‍ 12 വയസ്സിന്റെ വ്യത്യാസമുണ്ട്. മലൈകയ്ക്ക് പ്രായം 48 ആണെങ്കില്‍ അര്‍ജുന്‍ കപൂറിന്റെ പ്രായം 36 ആണ്. തങ്ങള്‍ക്കിടയില്‍ പ്രായം ഒരു പ്രശ്‌നമല്ലെന്നും ഉടന്‍ വിവാഹിതരാകുമെന്നും മലൈക തന്നെ പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്.
താനും അര്‍ജുനുമായി ബന്ധപ്പെട്ട് ഗോസിപ്പ് കോളങ്ങളില്‍ വരുന്ന വാര്‍ത്തകളോട് രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍ മലൈക. മലൈക ഗര്‍ഭിണിയാണെന്ന വാര്‍ത്ത ഈയടുത്ത് ഒരു ഓണ്‍ലൈന്‍ ചാനലില്‍ വന്നിരുന്നു. ഇത് താരത്തിനു വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കി. ഇതിനെതിരെയാണ് താരം രംഗത്തെത്തിയത്.
പലര്‍ക്കും ചെയ്യാന്‍ കഴിയുന്ന വില കുറഞ്ഞ പരിപാടിയാണ് വ്യാജ വാര്‍ത്ത കൊടുക്കല്‍. ഒരു തരത്തിലും എത്തിക്‌സ് ഇല്ലാത്ത മാധ്യമപ്രവര്‍ത്തനമാണ് ഇത്. ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് ഇതിനു പിന്നില്‍. അവിവാഹിതയായ എന്നെ പലപ്പോഴും അവര്‍ ഗര്‍ഭിണിയാക്കി. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളുടെ സ്ഥിരം പരിപാടിയാണെന്നും മലൈക അറോറ കുറ്റപ്പെടുത്തി.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…