Categories: Videos

ചുവപ്പ് സാരിയില്‍ ഗ്ലാമറസായി ഹണി റോസ്

സാരിയിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി ഹണി റോസ്. ചുവപ്പ് സാരിയില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. താരത്തിന്റെ ചിരിയാണ് ആരാധകരെ ആകര്‍ഷിക്കുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഹണി റോസ്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്.

വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഹണി ‘മുതല്‍ കനവ്’ എന്ന സിനിമയിലൂടെയാണ് തമിഴിലും അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധ നേടി.

ഏത് റോളും ചെയ്യാനുള്ള കഴിവാണ് ഹണി റോസിനെ മലയാള സിനിമയില്‍ ശ്രദ്ധേയ സാനിധ്യമാക്കുന്നത്. ഗ്ലാമറസ് വേഷങ്ങളും അനായാസം കൈകാര്യം ചെയ്യുന്ന താരത്തെ തേടി വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്ന് അവസരങ്ങളെത്തിയിട്ടുണ്ട്.

 

 

 

അനില മൂര്‍ത്തി

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

40 minutes ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

55 minutes ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

7 hours ago